കോട്ടയം: മുന്‍ വനംവകുപ്പ് മന്ത്രി എന്‍ എം ജോസഫ് (79) അന്തരിച്ചു. ഇന്ന് പുലർച്ച മൂന്ന് മാണിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവശേപ്പിച്ചിച്ചിരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം പാലായില്‍ മൃതദേഹം പൊതു ദർശനത്തിന് വെക്കും. അതിന് ശേഷം നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മൃതദേഹം പാലാ അരുണാപുരം പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും. മക്കളും അടുത്ത ബന്ധുക്കളും വിദേശത്ത് നിന്നും വരാനുള്ളതിനാലാണ് സംസ്കാരം അടുത്ത ദിവസത്തേക്ക് മാറ്റിയത്.