തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് കെ റെയില്‍ വിരുദ്ധ സമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. നാല് മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും.
യാത്ര പുരോഗമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി കേരളത്തിലെ സാമൂഹിക,സാമ്പത്തിക, സാംസ്‌കാരിക, പാരിസ്ഥിതിക, ആധ്യാത്മിക രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ ഒരുക്കിയ ഉച്ചവിരുന്നിലാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ പ്രമുഖര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തത്. രാജ്യം ഇന്ന് നേരിടുന്ന ആശങ്കകളും വെല്ലുവിളികളും അതിനെ അതിജീവിക്കാന്‍ കോണ്‍ഗ്രസിനുള്ള പ്രാപ്തിയും പ്രസക്തിയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയില്‍ ഓരോരുത്തരും ചൂണ്ടിക്കാട്ടി.