അബുദാബി: അക്ഷര്‍ധാം മാതൃകയില്‍ അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തില്‍ (ബാപ്‌സ് ഹിന്ദു മമ്ദിര്‍ ) ആദ്യ മാര്‍ബിള്‍ തൂണ്‍ സ്ഥാപിച്ചു. കൊത്തുപണികലോട് കൂടിയ ആദ്യ മാര്‍ബിള്‍ തൂണാണ് സ്ഥാപിച്ചത്. യു എ ഇ വിദേശ, വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സയൂദി, സാമൂഹിക വികസന വിഭാഗം ചെയര്‍മാന്‍ ഡോ. മുഗീര്‍ ഖമീസ് അല്‍ ഖൈലി, ആഭ്യന്തര മന്ത്രാലയത്തിലെ വിദ്യാഭ്യാസ, പരിശീലന വികസന വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. തെയാബ് അല്‍ കമാലി, ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, സ്വാമി ഈശ്വര്‍ചരണ്‍, സ്വാമി ബ്രഹ്മവിഹാരി ദാസ് എന്നിവര്‍ ചേര്‍ന്നാണ് കര്‍മ്മം നിര്‍വഹിച്ചത്.