മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ ഇന്ധനവില കുറയ്ക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ. ഇന്ധന വിലയുടെ മൂല്യ വർധിത നികുതി (VAT) സർക്കാർ വെട്ടി കുറക്കുമെന്നാണ് ഷിന്ദെ നിയമസഭയിൽ പറഞ്ഞത്.
എത്ര ശതമാനം കുറയ്ക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.