തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. ചൊവ്വാഴ്ച ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മൺസൂൺപാത്തി സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടുമാറി സജീവമായതിന്റെ ഫലമാണ് കേരളത്തിൽ ശക്തമായ മഴയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. അടുത്ത രണ്ടുദിവസങ്ങളിൽ ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്.