തീയറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയവുമായി നടന്‍ ഹരീഷ് പേരടി.

0
45

റിയലിസ്റ്റിക് സിനിമാ ആവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു, തീയറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയവുമായി നടന്‍ ഹരീഷ് പേരടി. പ്രേക്ഷകര്‍ എത്താത്തതിനാല്‍ നഷ്ടം നേരിടുന്ന തീയറ്റര്‍ ഉടമകള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം നിങ്ങളുടെ തീയറ്റര്‍ ഇപ്പോഴുള്ള അതേ നിരക്കില്‍ നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോയെന്ന് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ ചോദിച്ചു.

‘തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാകും. നാടകക്കാര്‍ റെഡിയാണ്. നിങ്ങള്‍ റെഡിയാണോ?’ സര്‍ക്കാരിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണെന്നും ഹരീഷ് പേരടി വിമര്‍ശിച്ചു. ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ തുടങ്ങിയാല്‍ നാടകക്കാരും നികുതിദായകരായി മാറുമെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here