പൊരിവെയിലില്‍ നഗ്‌നപാദനായി സൈക്കിള്‍ റിക്ഷക്കാരന്‍; പുത്തന്‍ ചെരിപ്പ് സമ്മാനിച്ച് പോലീസുകാരന്‍;

0
57

ലഖ്നൗ: പൊരിവെയിലില്‍ റോഡിലൂടെ നഗ്‌നപാദനായി നീങ്ങിയ സൈക്കിള്‍ റിക്ഷക്കാരന് പുത്തന്‍ ചെരിപ്പ് സമ്മാനിച്ച് പോലീസ് കോണ്‍സ്റ്റബിളിന്റെ നന്മ. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നിന്നാണ് ഹൃദയംകവരുന്ന നല്ല കാഴ്ച.

ചെരുപ്പില്ലാത്ത റിക്ഷാക്കാരന് പോലീസുകാരന്‍ ചെരിപ്പ് സമ്മാനിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യുപി പോലീസ് സേനാംഗമായ ശിവാംഗ് ശേഖര്‍ ഗോസ്വാമിയാണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

റോഡിലൂടെ റിക്ഷാക്കാരന്‍ നഗ്‌നപാദനായി നീങ്ങുന്നതാണ് വീഡിയോയുടെ ആദ്യഭാഗത്ത് കാണുന്നത്. പോലീസുകാരന്‍ ഇദ്ദേഹത്തിന് പുതിയ ചെരിപ്പ് നല്‍കുന്നതും അത് അദ്ദേഹം ധരിക്കുന്നതും നന്ദി പറയുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. നിരവധിയാളുകളാണ് പോലീസുകാരന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here