കുരങ്ങുപനി പടരുന്നു ; ലോകം ജാഗ്രതയില്‍

0
78

ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ക്കൂടി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതോടെ ലോകം കനത്ത ജാ?ഗ്രതയില്‍. കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് കരയറുംമുമ്പാണ് മറ്റൊരു പകര്‍ച്ചവ്യാധി വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത്. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
കാനഡ, സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലും നിരവധി രോ?ഗബാധിതരുണ്ട്. സ്‌പെയിനില്‍ 14 പേര്‍ക്കു കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 21 ആയി. ഇവിടെ 20 പേരില്‍ കൂടി വൈറസ് ബാധ സംശയിക്കുന്നുണ്ട്. ബെല്‍ജിയത്തില്‍ രണ്ട് പേര്‍ക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 29 കാരനിലാണ് രോഗം കണ്ടെത്തിയത്.

ഫ്രാന്‍സില്‍ കുരങ്ങുപനി സ്ഥിരീകരിച്ച വ്യക്തി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് ആരോഗ്യ മേഖലാ അധികൃതര്‍ പറയുന്നു. ബെല്‍ജിയത്തില്‍ രോഗം കണ്ടെത്തിയ രണ്ട് പേരും ഒരേ വിരുന്നില്‍ പങ്കെടുത്തവരാണ്. ഇരുവരേയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
നൈജീരിയയില്‍ നിന്ന് യുകെയിലേക്ക് മടങ്ങിയ വിമാനത്തിലുണ്ടായിരുന്ന ആറ് പേര്‍ നിരീക്ഷണത്തിലാണ്. ഈ വിമാനത്തിലെ ഒരു യാത്രക്കാരന് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. പോര്‍ച്ചുഗലില്‍ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണ്. രോഗ വ്യാപനം തടയാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് യാത്ര ചെയ്ത മസാച്യുസെറ്റ്‌സ് സ്വദേശിയിലാണ് വ്യാഴാഴ്ച്ച വൈറസ് ബാധ കണ്ടെത്തിയത്. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളില്‍ മെയ് ആദ്യം മുതല്‍ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് കുരങ്ങുപനി പകരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here