കാസർകോട്: ബളാലിൽ പതിനാറുകാരിയെ സഹോദരൻ ഐസ്ക്രീമിൽ വിഷം നൽകി കൊന്ന കേസിൽഅച്ഛൻ ബെന്നി ഉൾപ്പെടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വിശദമായ മൊഴിയെടുക്കും.കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ഉടൻ ഫൊറൻസിക് പരിശോധനക്കയക്കും.
അതേസമയം ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും മകൻ ആൽബിനാണെന്ന് ബന്ധുക്കൾ അച്ഛൻ ബെന്നിയെ അറിയിച്ചു.
പിതാവിനും മാതാവിനും സഹോദരിക്കും ഐസ്ക്രീമിൽ വിഷം നൽകി കൊല്ലാനായിരുന്നു ആൽബിൻ്റെ ശ്രമം. വിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ആൽബിൻ്റേയും ആനിയുടേയും പിതാവ് ബെന്നി മകളുടെ സംസ്കാര ചടങ്ങിൽ പോലും പങ്കെടുക്കാൻ കഴിഞ്ഞില്ല. ഗുരുതര നിലയിലായിരുന്ന ബെന്നിയുടെ ആരോഗ്യം വീണ്ടെടുത്തതിന് ശേഷമാണ് ഇന്നലെ നടുക്കുന്ന സത്യം ബന്ധുക്കൾ അറിയിച്ചത്.