കണ്ണൂര്‍: തിരുവനന്തപുരം സ്വർണ്ണക്കടത്തുകേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വേട്ട. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 37 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശികളായ നാല് പേരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു കഴിഞ്ഞ ദിവസവും സ്വര്‍ണം പിടികൂടിയിരുന്നു. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനായ കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാനിൽ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വർണം പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച മാത്രം വിമാനത്താവളത്തിൽ നിന്ന് ഒരു കോടി ഇരുപത് ലക്ഷത്തിൻ്റെ സ്വർണം പിടികൂടിയിരുന്നു. നാദാപുരം, കാസർകോട് സ്വദേശികളാണ് ഞായറാഴ്ച പിടിയിലായത്.