നിതാരി കൊലപാതക കേസ് പ്രതി മൊനീന്ദര്‍ സിംഗ് പന്ദര്‍ ജയില്‍ മോചിതനായി.

0
84

2006ലെ നിതാരി കൊലപാതക കേസ് പ്രതി മൊനീന്ദര്‍ സിംഗ് പന്ദര്‍ ജയില്‍ മോചിതനായി. ഗ്രേറ്റര്‍ നോയിഡയിലെ ലുക്സര്‍ ജയിലില്‍ നിന്ന് വെള്ളിയാഴ്ചയാണ് ഇയാള്‍ പുറത്തിറങ്ങിയത്. മൂന്ന് ദിവസം മുമ്പ് അലഹബാദ് ഹൈക്കോടതി പാന്ദറിനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയിരുന്നു.

കൂടാതെ ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഏജന്‍സികള്‍ പൊതുജന വിശ്വാസത്തെ വഞ്ചിച്ചുവെന്നും കേസിലെ സുപ്രധാന വശങ്ങള്‍ കൈകാര്യം ചെയ്ത രീതി നിരാശാജനകമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു.

പാന്ദറിന്റെ വീട്ടുജോലിക്കാരനായ സുരേന്ദ്ര കോലിയെയും കേസില്‍ കുറ്റവിമുക്തനാക്കിയെങ്കിലും ഇയാള്‍ ഗാസിയാബാദിലെ ദസ്ന ജയിലില്‍ തുടരുകയാണ്. അതേസമയം 14 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സുരേന്ദ്ര കോലി ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരും.

2006ല്‍ നോയിഡയില്‍ നടന്ന സംഭവത്തില്‍ പാന്ദറിനും കോലിക്കുമെതിരെ  നേരത്തെ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here