ചെം​ഗ്ഡു​വി​ലെ അമേരിക്കൻ കോ​ണ്‍​സു​ലേ​റ്റ് ഇന്ന് ഒ​ഴി​യും

0
91

ബെ​യ്ജിം​ഗ്: ഹൂ​സ്റ്റ​ണി​ലെ ചൈ​നീ​സ് കോ​ണ്‍​സു​ലേ​റ്റ് അ​ട​ച്ചു​പൂ​ട്ടി​യ​തി​ന് പി​ന്നാ​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ചെം​ഗ്ഡു​വി​ലെ അ​മേ​രി​ക്ക​ൻ കോ​ണ്‍​സു​ലേ​റ്റ് അ​ട​യ്ക്കാൻ ചൈ​ന നിർദ്ദേശിച്ചിരുന്നു. കോ​ണ്‍​സു​ലേ​റ്റി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഇക്കാര്യം പ​ങ്കു​വ​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ണ്‍​സു​ലേ​റ്റ് അ​ട​ക്കാ​നു​ള്ള അവസാന തീ​യ​തി. അ​തി​നി​ടെ, കോ​ണ്‍​സു​ലേ​റ്റി​ന് പു​റ​ത്തെ​ത്തി​യ ചൈ​ന​ക്കാ​ർ ദേ​ശീ​യ​പ​താ​ക വീ​ശി അ​വ​രു​ടെ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു.

കോ​ണ്‍​സു​ലേ​റ്റി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്താ​നാ​ണ് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. അ​മേ​രി​ക്ക​ൻ ന​ട​പ​ടി​ക​ൾ​ക്ക് നി​യ​മാ​നു​സൃ​ത​വും ആ​വ​ശ്യ​മാ​യ​തു​മാ​യ തി​രി​ച്ച​ടി​യാ​ണി​തെ​ന്ന് ചൈ​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here