സ്വാശ്രയ കോളജുകൾക്ക് സ്വയംഭരണ പദവി; സർക്കാർ നടപടിക്കെതിരെ എസ്എഫ്‌ഐ

0
89

സ്വാശ്രയ കോളജുകൾക്ക് സ്വയംഭരണ പദവി നൽകാൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ എസ്എഫ്‌ഐ. ഇടതു പക്ഷ മുന്നണി അംഗീകരിക്കാത്ത ആശയത്തെ എതിർക്കാൻ സർക്കാർ തയാറാകണമെന്നും അനുമതി നൽകാനുണ്ടായ സാഹചര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിട്ട് വിശദീകരിക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ എൻഒസിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മൂന്നു സ്വാശ്രയ എൻജിനീയറിംഗ് കോളജുകൾക്ക് യുജിസി സ്വയംഭരണ പദവി നൽകിയിരുന്നു. ഇതിനു പുറമെ വീണ്ടും നാലു സ്വാശ്രയ എൻജിനീയറിംഗ് കോളജുകൾക്കും 12 എയ്ഡഡ് കോളജുകൾക്കും സ്വയംഭരണ പദവിക്ക് എൻഒസി നൽകാനായിരുന്നു സർക്കാർ നീക്കം. ഇ സാഹചര്യത്തിലാണ് എസ്എഫ്‌ഐ രംഗത്തെത്തിയത്. ഇത്തരം നടപടി ഏത് തലത്തിൽ നിന്നുണ്ടായാലും, എസ്എഫ്‌ഐ വിട്ട് വീഴ്ചയില്ലാത്ത പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും, മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here