കാശ്മീരിൽ സി.ആർ.പി എഫിന് നേരെ ഭീകരാക്രമണം: ജവാന് വീര മൃത്യു

0
115

ശ്രീനഗര്‍ : സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേരെ വീണ്ടും ഭീകരാക്രമണം. ജ​മ്മു​കാ​ഷ്മീ​രില്‍ ഷോ​പ്പി​യാ​നി​ലെ മി​നി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ആക്രമണമുണ്ടായത്. ആ​ള​പാ​യ​മോ പ​രി​ക്കോ ഇ​ല്ലെ​ന്നും, സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ടെന്നും ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സ് വ്യ​ക്ത​​മാ​ക്കി.

അതേസമയം ജ​മ്മു​കാ​ഷ്മീ​രി​ലെ ബു​ഡ്ഗാ​മി​ല്‍ കൈ​സ​ര്‍​മു​ള്ള മേ​ഖ​ല​യി​ലെ ച​ദൂ​ര​യി​ല്‍ വച്ചുണ്ടായ ആക്രണമത്തില്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു.അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​സി. ബ​ഡോ​ലി​യാ​ണ് മ​രി​ച്ച​ത്.ബ​ഡോ​ലി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​കെ 47 തോ​ക്കും ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

അനന്ത്നാഗില്‍ ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തായ്ബ തീവ്രവാദികളെ സുരക്ഷ സേന വധിച്ചു. കശ്മീര്‍ സോണ്‍ പോലീസ് ആണ് ഇന്ന് ഐകകര്യം അറിയിച്ചത്. ആയുധങ്ങളും നിരവധി വെടിക്കോപ്പുകളും കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും കണ്ടെടുത്തു. നിലവില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here