ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

0
104

ന്യുഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. ഉച്ചയ്ക്ക് 12.30ന് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനിടെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരിക്കുമിത്. കേരളം ഉള്‍പ്പെടെ വിവിധ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒഴിവുവന്നിരിക്കുന്ന മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും കമ്മീഷന്‍ തീരുമാനം അറിയിക്കും.

കേരളത്തില്‍ കുട്ടനാട്, ചവറ മണ്ഡലങ്ങളിലാണ് ഒഴിവുള്ളത്. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന തീരുമാനമാണ് സര്‍വകക്ഷിയോഗത്തിലുണ്ടായത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തിരുന്നു.ബിഹാറില്‍ പുതിയ നിയമസഭ നവംബര്‍ 29നകം ചുമതലയേല്‍ക്കേണ്ടതുണ്ട്. ഒക്‌ടോബര്‍ പകുതിയോടെ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. കൊവിഡ് പശ്ചാത്തലത്തില്‍ പല ഘട്ടങ്ങളായി ആയിരിക്കും പോളിംഗ്.

243 അംഗ നിയമസഭയില്‍ നിലവില്‍ ബി.ജെ.പി സഖ്യത്തോടെ ജെ.ഡി.യു ആണ് ഭരണം. ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമാണ് മുഖ്യ പ്രതിപക്ഷ കക്ഷികള്‍

LEAVE A REPLY

Please enter your comment!
Please enter your name here