പാരീസ്: ഫ്രാൻസിലെ കത്തീഡ്രൽ ദേവാലയത്തിൽ തീപിടിത്തമുണ്ടായി. പടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ നാന്റസിലുള്ള കത്തീഡ്രലിൽ ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.നൂറോളം അഗ്നിശമനസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
15-ാം നൂറ്റാണ്ടിലെ ദേവാലയമാണ് നാന്റസ് കത്തീഡ്രൽ. 1944ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി നടന്ന ബോംബാക്രമണത്തിൽ ദേവാലയത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് 1972ൽ നാന്റസ് കത്തീഡ്രലിൽ തീപിടിത്തമുണ്ടായിരുന്നു.