ലക്നോ: രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി.രാജസ്ഥാനിൽ ജനാധിപത്യത്തിനുതന്നെ ഭീഷണിയായി മാറുന്ന രാഷ്ട്രീയാന്തരീക്ഷമാണ് നിലവിലുള്ളത്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന് മുന്നോട്ടുപോവാൻ സാധിക്കില്ല. അതുകൊണ്ട് എത്രയും പെട്ടന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.
നിലവിൽ ഫോണ് ടാപ്പിംഗുമായി ബന്ധപ്പെട്ടും ഗെഹ്ലോട്ട് കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നുമാണ് മായാവതി കൂട്ടിച്ചേർത്തു.