ഫേസ്ബുക്ക് ലൈവിൽ ദളിത് വിരുദ്ധ പരാമർശം; കന്നഡ നടൻ ഉപേന്ദ്രയുടെ വീട്ടിൽ പോലീസ്

0
88

ഫെയ്‌സ്ബുക്ക് ലൈവിൽ ദളിതർക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ കന്നഡ നടൻ ഉപേന്ദ്ര വാർത്തകളിൽ ഇടം നേടിയിരുന്നു. പരാമർശത്തെ തുടർന്ന് നടനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ വീട്ടിൽ പോലീസ് എത്തി. തന്റെ രാഷ്ട്രീയ പാർട്ടിയായ പ്രജാകീയയുടെ വാർഷികത്തിൽ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ലൈവായി വന്നിരുന്നു.

“നിഷ്കളങ്കമായ ഹൃദയങ്ങൾക്ക് മാത്രമേ മാറ്റം സംഭവിക്കൂ, നിഷ്കളങ്ക ഹൃദയങ്ങൾ ഞങ്ങളോടൊപ്പം ചേർന്ന് സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരുടെ നിർദ്ദേശങ്ങൾ നമുക്ക് ഗുണം ചെയ്യും. അവർ അശ്രദ്ധമായി സംസാരിക്കുകയോ ആരെയെങ്കിലും അപമാനിക്കുകയോ ചെയ്യില്ല. ചിലരുണ്ട്. അവരുടെ കയ്യിൽ ഒരുപാട് സമയമുണ്ട്.അവരുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളിൽ അവർ അഭിപ്രായം പറയും.അവരെ കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ല. ഒരു പട്ടണമുണ്ടെങ്കിൽ അതിൽ ദളിതരും ഉണ്ടാകും.അതുപോലെ തന്നെ ഇത്തരം ആളുകളും ഉണ്ട്. നമുക്ക് അവരെ അവഗണിക്കാം.നമുക്ക് ആ കമന്റുകൾ വായിക്കരുത്, ആളുകളെ സ്നേഹിക്കുമ്പോഴാണ് രാജ്യസ്നേഹം,” ഫേസ്ബുക്ക് ലൈവ് സെഷനിൽ ഉപേന്ദ്ര പറഞ്ഞു.

പ്രതിഷേധത്തെ തുടർന്ന് ഉടൻ തന്നെ നടൻ വീഡിയോ ഡിലീറ്റ് ചെയ്തു. പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് മാപ്പ് പറയുകയും ചെയ്തു. “ഞാൻ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം ലൈവുകളിൽ ഒരു പഴഞ്ചൊല്ല് ഉപയോഗിച്ചു. അത് പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി കണ്ടെത്തിയ ഉടൻ തന്നെ ആ ലൈവ് വീഡിയോ എന്റെ സോഷ്യൽ മീഡിയയിൽ നിന്ന് ഞാൻ ഡിലീറ്റ് ചെയ്തു. ആ വാക്കുകളിൽ ഖേദിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഉപേന്ദ്ര റാവു എന്ന പേരിൽ ജനിച്ച താരം പ്രീത്സേ, സൂപ്പർ സ്റ്റാർ, കുടുംബ, ഹോളിവുഡ്, സൂപ്പർ, കൽപ്പന, ഗോഡ്ഫാദർ, ഐ ലവ് യു, കബ്സാ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അറിയപ്പെട്ടത്. 2017 ഒക്ടോബറിൽ അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തുകയും, കർണാടക പ്രജ്ഞാവന്ത ജനതാ പക്ഷയിൽ ചേരുകയും ചെയ്തു. പിന്നീട് അദ്ദേഹം മറ്റൊരു പാർട്ടിയായ ഉത്തമ പ്രജാകീയ പാർട്ടി രൂപീകരിച്ചു. അഭിനേത്രിയും മുൻ മിസ് കൊൽക്കത്തയുമായ പ്രിയങ്ക ത്രിവേദിയെ വിവാഹം കഴിച്ചു. തെലുങ്ക് ചിത്രമായ Raa, H2O എന്നിവയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here