അരുണാചൽ പ്രദേശിൽ ഭൂചലനം; ആളപായമില്ല

0
64

അരുണാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഉച്ചയ്ക്ക് 12.12നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മധ്യ-വടക്കൻ അസമിലും ഭൂട്ടാന്റെ കിഴക്കൻ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ആർക്കെങ്കിലും പരിക്കോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കൻ പ്രദേശം ഉയർന്ന ഭൂകമ്പ മേഖലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here