അടുത്തിടെ ലോകത്തോട് വിടപറഞ്ഞ വിസ്മയതാരം സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും.മാന്നി എന്നാൽ ഇമ്മാനുവൽ രാജ്കുമാർ ജൂനിയർ എന്ന കഥാപാത്രത്തെയാണ് സുശാന്ത് സിംഗ് രാജ്പുത് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കിസി എന്നുവച്ചാൽ കിസി ബസു എന്ന കഥാപാത്രത്തെയാണ് സഞ്ജന സാൻഗി അവതരിപ്പിക്കുന്നത്.
ജോൺ ഗ്രീനിന്റെ പ്രസിദ്ധമായ നോവൽ ‘ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസ്’ന്റെ ഹിന്ദി സിനിമാ പതിപ്പാണ് ദിൽ ബേച്ചാര. പുസ്തകത്തിന്റെ ഹോളിവുഡ് പതിപ്പിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഷൈലിൻ വൂഡ്‌ലിയും അൻസൽ ഇഗോർട്ടുമായിരുന്നു.