ബാലവേല നിര്‍മാര്‍ജന പോസ്റ്റര്‍ പ്രകാശനം ചെയ്തു.

0
49

കൊച്ചി : 2025 ല്‍ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള കർമ്മപദ്ധതിയുടെ ഭാഗമായി ബാലവേല നിർമാർജന പോസ്റ്റർ പ്രകാശനം ചെയ്തു.

വ്യാപാര സ്ഥാപനങ്ങളിലും, നിർമ്മാണ സൈറ്റുകളിലും, പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്നതിന് തൊഴില്‍ വകുപ്പ് തയ്യാറാക്കിയിട്ടുള്ള പോസ്റ്റർ എറണാകുളം ജില്ലതല പ്രകാശനം ജില്ലാ കളക്ടർ ഉമേഷ് നിർവഹിച്ചു.

ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ പി.കെ.മനോജ്, ടി.വി.ജോസി എന്നിവർ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here