തേക്കടിയില്‍ കാഴ്ചയുടെ പുതിയ വസന്തം; ചുരുങ്ങിയ ചെലവില്‍ ബഗ്ഗി കാറില്‍ യാത്രചെയ്യാം.

0
43

തേക്കടിയില്‍ വിനോദസഞ്ചാരികള്‍ക്ക് കാഴ്ചയുടെ പുതിയ വസന്തം തീർക്കാനൊരുങ്ങി വനം വകുപ്പ് . തേക്കടി പ്രവേശന കവാടത്തില്‍നിന്ന്, ഇടതൂര്‍ന്ന ഇലപൊഴിയും വനത്തിലൂടെ ബോട്ട് ലാന്‍ഡിങ്ങിലേക്ക് ബഗ്ഗി കാറില്‍ സഞ്ചാരികള്‍ക്ക് യാത്ര ചീയ്യാനുള്ള ഇക്കോ ടൂറിസം പദ്ധതിയാണ് ഒരുങ്ങുന്നത് .

അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന രണ്ട് ബഗ്ഗി കാറുകളാണ് എത്തിച്ചത്. പ്രവേശനകവാടത്തില്‍നിന്ന് ലാന്‍ഡിങ്ങിലേക്ക് മൂന്നരകിലോമീറ്റര്‍ ദൂരമുണ്ട്. വനത്തിലെ കാഴ്ചകള്‍ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും സൗകര്യം ഒരുക്കും. പക്ഷികളെ നിരീക്ഷിക്കുന്നതിന് ബൈനോക്കുലറും കാടിന്റെ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിന് ടൂറിസ്റ്റ് ഗൈഡിന്റെ സേവനവും കിട്ടും.

ഒരുമണിക്കൂര്‍ യാത്രയ്ക്ക് ഒരാള്‍ ഇരുനൂറ് രൂപ നല്‍കണം. തേക്കടിയിലെ ടൂറിസം സാധ്യതകള്‍ വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദിന്റെ നിര്‍ദേശാനുസരണം 14 ലക്ഷം രൂപ മുടക്കിയാണ് രണ്ട് ബഗ്ഗി കാറുകള്‍ എത്തിച്ചത്.ബുധനാഴ്ച നടത്തിയ ട്രയല്‍ റണ്ണില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ബഗ്ഗി കാറുകള്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ള സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here