കീം എന്‍ജിനീയറിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു, പി ദേവാനന്ദിന് ഒന്നാം റാങ്ക്.

0
56

തിരുവനന്തപുരം: കീം എന്‍ജിനീയറിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്.

മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആണ്‍കുട്ടികള്‍ക്കാണ് ആദ്യ മൂന്നു റാങ്കുകളും. എറണാകുളം സ്വദേശി പൂര്‍ണിമ രാജീവാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.

ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്. ആദ്യ നൂറു റാങ്കില്‍ 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 79,044 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 58340 പേർ യോഗ്യത നേടി. അതില്‍ത്തന്നെ 27524 പേർ പെണ്‍കുട്ടികളും 30815 പേർ ആണ്‍കുട്ടികളുമാണ്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 52500 ആണ്. (24646 പെണ്‍കുട്ടികളും 27854 ആണ്‍കുട്ടികളും).

LEAVE A REPLY

Please enter your comment!
Please enter your name here