തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 84,713 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,64,745 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5899 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, എറണാകുളം 20 വീതം, കണ്ണൂര്‍ 11, തൃശൂര്‍, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട 3, പാലക്കാട്, വയനാട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ (ജില്ല തിരിച്ച്)
തൃശൂര്‍- 856
എറണാകുളം- 850
കോഴിക്കോട്- 842
ആലപ്പുഴ- 760
തിരുവനന്തപുരം- 654
കൊല്ലം- 583
കോട്ടയം- 507
മലപ്പുറം- 467
പാലക്കാട്- 431
കണ്ണൂര്‍- 335
പത്തനംതിട്ട- 245
കാസര്‍ഗോഡ്- 147
വയനാട്- 118
ഇടുക്കി- 67
സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
തൃശൂര്‍- 832
എറണാകുളം- 575
കോഴിക്കോട്- 814
ആലപ്പുഴ- 754
തിരുവനന്തപുരം- 467
കൊല്ലം- 574
കോട്ടയം- 507
മലപ്പുറം- 440
പാലക്കാട്- 221
കണ്ണൂര്‍- 225
പത്തനംതിട്ട- 168
കാസര്‍ഗോഡ്- 141
വയനാട്- 109
ഇടുക്കി- 42
രോഗമുക്തി നേടിയവര്‍
തിരുവനന്തപുരം- 563
കൊല്ലം- 721
പത്തനംതിട്ട- 279
ആലപ്പുഴ- 656
കോട്ടയം- 641
ഇടുക്കി- 76
എറണാകുളം- 865
തൃശൂര്‍- 921
പാലക്കാട്- 1375
മലപ്പുറം- 945
കോഴിക്കോട്- 922
വയനാട്- 83
കണ്ണൂര്‍- 477
കാസര്‍ഗോഡ്- 278
26 മരണങ്ങള്‍ സ്ഥിരീകരിച്ചു
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1559 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
2,96,614 പേര്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96,614 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,75,844 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,770 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2289 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 61,138 സാമ്ബിളുകള്‍ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,138 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 47,89,542 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
നാല് പുതിയ ഹോട്ട്സ്പോട്ടുകള്‍
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വൈക്കം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 24), പള്ളിക്കത്തോട് (11), വിജയപുരം (12), എറണാകുളം ജില്ലയിലെ കീരമ്ബാറ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.