യുറോപ്യന്‍ സൂപ്പര്‍ കപ്പില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചിന് ജയം. സ്പാനിഷ് ക്ലബ് സെവിയ്യയെ തോല്‍പ്പിച്ചാണ് ബയേണിന്റെ കിരീടനേട്ടം. ഈ വര്‍ഷം ബയേണ്‍ സ്വന്തമാക്കനുന്ന നാലാം കിരീടമാണിത്.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ ജയം. എതിരാളികളെ തകര്‍ത്തുതരിപ്പണമാക്കാറ് പതിവുള്ള ബയേണ്‍ അതേ ആത്മവിശ്വാസവുമായാണ് സെവിയ്യയെ നേരിടാനെത്തിയത്. എന്നാല്‍ കടുത്ത മത്സരം കാഴിചവച്ചശേഷമാണ് സെവിയ്യ കീഴടങ്ങിയത്.
ആദ്യപകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 13ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി ലൂക്കാസ് ഒക്കാമ്ബോസ് ഗോളാക്കി മാറ്റിയതോടെ മത്സരത്തില്‍ സെവിയ്യ ആദ്യ ലീഡ് നേടി.34ാം മിനുറ്റില്‍ ബയേണിനു വേണ്ടി ലിയോണ്‍ ഗൊരെറ്റ്സ്ക ഗോള്‍ മടക്കിയതോടെ മത്സരം സമനിലയിലെത്തി.രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ കഴിയാതിരുന്നതോടെ 90ാം മിനുറ്റില്‍ മത്സരം 1-1ന് സമനിലയിലെത്തി. എക്സ്ട്രാ ടൈമിലേക്ക് പോയ മത്സരത്തില്‍ 104ാം മിനുറ്റില്‍ ഹാവി മാര്‍ട്ടിനസ് ബയേണിന്റെ വിജയഗോള്‍ നേടി. ബയേണിന് ഒന്നിനെതിരേ രണ്ട് ഗോള്‍ ലീഡ്. 120ാം മിനുറ്റ് വരെ ഈ ലീഡ് നിലനിര്‍ത്തിയ ബയേണ്‍ ഇത്തവണത്തെ സൂപ്പര്‍ കപ്പ് സ്വന്തമാക്കി.