ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ ഇടപെടാനും കോടതിക്ക് കഴിയില്ല. ഹര്‍ജിക്കാരോട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.സുപ്രീംകോടതിയില്‍ അവിനാഷ് താക്കൂറി എന്നയാളാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.എന്നാല്‍ കോവിഡ് പ്രതിസന്ധി തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നിയമപരമായ കാരണം അല്ലെന്നും എന്തു ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കാവില്ലെന്നും എല്ലാ സാഹചര്യങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.