തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്പ്രിംക്ലര്‍ വിവാദം വീണ്ടും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറ് മാസം കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് എന്ത് സേവനമാണ് സ്പ്രിംക്ലര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ടെസ്റ്റുകള്‍ കൂട്ടിയാല്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും ഉയരും. പി.ആര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നത് കൊവിഡ് പ്രതിരോധം അല്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ കൊവിഡ് നിരക്ക് അനുദിനം കൂടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്പ്രിംക്ലര്‍ കരാര്‍ അവസാനിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് കരാര്‍ കാലാവധി കഴിഞ്ഞപ്പോള്‍ കമ്ബനിയെ മാറ്റി നിര്‍ത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.