പുതിയ കാർഷിക ബിൽ കർഷകരെ അടിമകളാക്കുന്നത് : രാഹുൽ ഗാന്ധി

0
102

ന്യൂ​ഡ​ല്‍​ഹി: പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രെ അ​ടി​മ​ക​ളാ​ക്കു​മെ​ന്ന് ആരോപണവുമായി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പാര്‍ലമെന്‍്റ് പാസാക്കിയ കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉയരുന്നതിനിടെയാണ് ക​ര്‍​ഷ​ക​ര്‍​ക്ക് പി​ന്തു​ണ അ​റി​യി​ച്ച്‌ രാ​ഹു​ല്‍ ട്വിറ്ററില്‍ കുറിച്ചത്.അ​തേ​സ​മ​യം, കാ​ര്‍​ഷി​ക ബി​ല്ലി​നെ എ​തി​ര്‍​ത്ത് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.ഓ​ള്‍ ഇ​ന്ത്യാ കി​സാ​ന്‍ സം​ഘ് കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി, ആ​ള്‍ ഇ​ന്ത്യാ കി​സാ​ന്‍ മ​ഹാ​സം​ഘ്, ഭാ​ര​ത് കി​സാ​ന്‍ യൂ​ണി​യ​ന്‍ എ​ന്നീ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളാ​ണ് ഇ​ന്ന് ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

കൂടാതെ, കോ​ണ്‍​ഗ്ര​സ്, സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, ഡി​എം​കെ ഉള്‍പ്പെടെയുള്ള പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here