കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു.

0
62

കോഴിക്കോട്ട് കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു. മുക്കം കിഴുക്കാരകാട്ട് കെ.ഒ ജോസഫ്(75) ആണ് മരിച്ചത്. ചങ്ങരംകുളത്തെ മറ്റൊരു തിയേറ്ററിലാണ് സംഭവം.

എറണാകുളത്ത് തിയേറ്റർ ഉടമകളുടെ യോഗം കഴിഞ്ഞ് ചങ്ങരംകുളത്ത് എത്തിയതായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി തലയിടിച്ച് വീഴുകയായിരുന്നു.

ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എട്ടു സ്‌ക്രീനുകളുടെ ഉടമയാണ് ഇദ്ദേഹം. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here