ദുബായ്: അമേരിക്കന്‍ പ്രസിഡന്റുമാര്‍ അധികാരമേറ്റാല്‍ ആദ്യം ബ്രിട്ടന്‍ സന്ദര്‍ശിക്കുകയാണ് പതിവ്. ഈ രീതി തെറ്റിച്ചത് ഡൊണാള്‍ഡ് ട്രംപ് ആണ്. 2017ല്‍ അധികാരമേറ്റ ശേഷം ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം സൗദി അറേബ്യയിലേക്കായിരുന്നു. ഇത്തവണയും കാര്യങ്ങള്‍ മറിച്ചല്ല. സാമ്പത്തിക നേട്ടത്തിന്റെ കണ്ണിലൂടെ മാത്രം നോക്കുന്ന ട്രംപിന്റെ ജിസിസി സന്ദര്‍ശനത്തിന് പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല. സൗദി അറേബ്യ മാത്രമല്ല ട്രംപ് ഇത്തവണ ലക്ഷ്യമിടുന്നത്. ഖത്തറും യുഎഇയും അദ്ദേഹം സന്ദര്‍ശിക്കും. ഓവല്‍ ഓഫീസ് ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. ബ്രിട്ടന്‍ വലിയ കരാറുകള്‍ അമേരിക്കയുമായി ഒപ്പുവയ്ക്കാന്‍ തയ്യാറായാല്‍ ആ രാജ്യം സന്ദര്‍ശിക്കും. അല്ലെങ്കില്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ സന്നദ്ധതയുള്ള രാജ്യം സന്ദര്‍ശിക്കും… ഇതാണ് ട്രംപ് നേരത്തെ നല്‍കിയത പ്രതികരണം. എന്താണ് ഗള്‍ഫ് സന്ദര്‍ശനത്തില്‍ ട്രംപ് ലക്ഷ്യമിടുന്നത്…?
അടുത്ത മാസം ട്രംപ് സൗദി അറേബ്യയില്‍ എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരുപക്ഷേ, അല്‍പ്പം കൂടി വൈകിയേക്കാമെന്നും പ്രതികരിച്ചു. അമേരിക്കന്‍ കമ്പനികളില്‍ വന്‍ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ തയ്യാറായിട്ടുണ്ട്. ഇതാണ് ആദ്യ സന്ദര്‍ശനത്തിന് സൗദി തിരഞ്ഞെടുക്കാന്‍ കാരണം എന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. Also Read ദിലീപ് കുഞ്ചാക്കോ ബോബനെ കണ്ട് പഠിക്കണം: ആ കാര്യം പറഞ്ഞതിന് ശേഷം ദിലീപ് വിളിച്ചിട്ടില്ല: ശാന്തിവിള ദിനേശ് അമേരിക്കയിലെ കമ്പനികളില്‍ ഒരു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ സന്നദ്ധത അറിയിച്ചുവെന്നാണ് വാര്‍ത്തകള്‍. 2017ലും സൗദി അറേബ്യ കോടികളുടെ കരാറിന് തയ്യാറായതോടെയാണ് ട്രംപ് ജിസിസിയിലേക്ക് എത്തിയത്. ഇത്തവണ ഖത്തറില്‍ നിന്നും യുഎഇയില്‍ നിന്നും വന്‍ ആയുധ കരാറുകള്‍ അമേരിക്കക്ക് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
അമേരിക്കയുടെ സാമ്പത്തിക നേട്ടം മാത്രമാണ് ട്രംപിന്റെ നേട്ടം. കൂടുതല്‍ കരാറുകള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ജിസിസി രാജ്യങ്ങളില്‍ എത്തുക. മൂന്ന് രാജ്യങ്ങളിലെ പ്രമുഖ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. കൂടാതെ അമേരിക്കന്‍ ബിസിനസ് സമൂഹവും അദ്ദേഹത്തിന്റെ സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇറാനെതിരായ നടപടികള്‍ക്ക് പിന്തുണ തേടുക എന്നതാണ് ട്രംപിന്റെ മറ്റൊരു ലക്ഷ്യം. ഇറാനെതിരെ അദ്ദേഹം കഴിഞ്ഞ ദിവസം ഭീഷണി മുഴക്കുകയും ഇറാന്‍ കടുത്ത ഭാഷയില്‍ മറുപടി പറയുകയും ചെയ്തിരുന്നു. യമനിലെ ഹൂത്തികള്‍ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന എല്ലാത്തിനെയും അടിച്ചമര്‍ത്തുകയാണ് ട്രംപിന്റെ ലക്ഷ്യം.
സൗദി അറേബ്യയില്‍ നിന്ന് യുഎഇയിലേക്ക്, ശേഷം ഖത്തറിലേക്ക്; ഒന്നും നടക്കില്ല, ജിസിസി വിസ വൈകും ഇറാനെതിരായ അമേരിക്കയുടെ നീക്കം ഗള്‍ഫ് മേഖലയെ കൂടുതല്‍ ഭീതിജനകമാക്കുമെന്ന് ഉറപ്പാണ്. അമേരിക്കയുടെ ജിസിസിയിലെയും പശ്ചിമേഷ്യയിലെയും കേന്ദ്രങ്ങളാകും ഇറാന്‍ നോട്ടമിടുക. മൂന്നാം തവണ കൂടി അമേരിക്കയുടെ പ്രസിഡന്റാകുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. അമേരിക്കന്‍ ഭരണഘടന പ്രകാരം ഇതിന് തടസങ്ങളുണ്ട്. എന്നാല്‍ തടസങ്ങള്‍ നീക്കി അവസരം ഒരുക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ താന്‍ തമാശ പറയില്ല എന്നാണ് ട്രംപ് എന്‍ബിസി ന്യൂസിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞത്.