കൊച്ചി: തൃക്കാക്കരയില്‍ ഇന്ന് വോട്ടെടുപ്പ്. ഒരു മാസം നീണ്ട പ്രചരണങ്ങള്‍ക്കൊടുവില്‍ ഇന്ന് വോട്ടര്‍മാര്‍ തൃക്കാക്കരയുടെ വിധിയെഴുതും. രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കും. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 239 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.
യു ഡി എഫ് എം എല്‍ എയായിരുന്ന പി ടി തോമസിന്റെ മരണത്തോടെയാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പി ടി തോമസിന്റെ ജീവിത പങ്കാളി ഉമ തോമസാണ് യു ഡി എഫിനായി മത്സരിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ജോ ജോസഫും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബി ജെ പി വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനുമാണ് മത്സരിക്കുന്നത്.
9:20 AM, 31 MAY ഒമ്പത് മണിവരെ വോട്ട് ചെയ്തത് 29505 പേര്‍ : 9:09 AM, 31 MAY തൃക്കാക്കരയില്‍ രണ്ട് മണിക്കൂറില്‍ 12.13 ശതമാനം പോളിംഗ്: 8:55 AM, 31 MAY മാധ്യമങ്ങളോട് പ്രതികരിക്കവെ പൊലീസും എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനും തമ്മിൽ തർക്കം- 8:39 AM, 31 MAY പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനം വിധിയെഴുതുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 8:31 AM, 31 MAY എട്ട് മണി വരെ വോട്ട് ചെയ്തത് 15833 വോട്ടര്‍മാര്‍. പുരുഷന്‍മാര്‍-9.10 ശതമാനം, സ്ത്രീകള്‍- 7.05 ശതമാനം