എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു;

0
83
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി, ടി. എച്ച്.എസ്.എൽ.സി, എഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26  വരെയുള്ള 9 ദിവസങ്ങളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. 2024 മാർച്ചിലെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം 2023 ഒക്‌ടോബർ 9ന് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here