റാഗി നമുക്ക് സ്വന്തമായി കൃഷി ചെയ്യാം.

0
58

മീകൃത ആഹാരമാണ് റാഗി. കൂവരക്, മുത്താറി പഞ്ഞപ്പുല്ല് എന്നെ പേരുകളില്‍ എല്ലാം റാഗി അറിയപ്പെടുന്നു. തണുപ്പുകാലത് റാഗി കഴിക്കുന്നത് ശരീരത്തിലെ ചൂടു നിലനിർത്താൻ സഹായിക്കും.

കാല്‍സ്യം, ഫൈബർ, പ്രോട്ടീൻ എന്നിവയാല്‍ സമ്ബുഷ്ടമാണ് റാഗി.വളരെ അധികം കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍ അസ്ഥിസംബന്ധമായ അസുഖമുള്ളവർക്കു വളരെയധികം ഗുണം ചെയ്യും.

വളരെ എളുപ്പത്തില്‍ റാഗി നമുക്ക് കൃഷി ചെയ്യാൻ സാധിക്കും. കേരളത്തിലെ കാലാവസ്ഥയില്‍ റാഗി നന്നായി വളരും. വേനല്‍ക്കാലത്തും മഴക്കാലത്തും റാഗി കൃഷിചെയ്യാം വള്ളം കെട്ടിനില്‍ക്കാത്ത സ്ഥലം തിരഞ്ഞെടുക്കണം എന്നുമാത്രം.

നെല്ല് കൃഷി ചെയ്യുന്നത് പോലെ ഉഴുതൊരുക്കിയ നിലത്തു വിത്ത് വിതച്ചാണ് റാഗിയും കൃഷി ചെയ്യുന്നത്. ജലസേചനനം അധികം ആവശ്യമില്ലാത്ത ചെടിയാണിത് അതിനാല്‍ത്തന്നെ പറമ്ബിലും മറ്റും യഥേഷ്ടം കൃഷി ചെയ്യാം.

മെയ് ജൂണ്‍ ജൂലൈ മാസങ്ങളില്‍ റാഗി കൃഷി ചെയ്യാം. വിത്ത് വിതച്ചു 25 ദിവസമാകുബോളെക്കും ചെടി നന്നായി കിളിർത്തുവരും. കളപറിച്ചു കളയാലാണ് റാഗിക്കുവേണ്ട ഏക പരിചരണം.

രാസവളങ്ങളോ രാസ കീട നാശിനികളോ ഇല്ലാതെ തന്നെ നല്ല വിളവും ലഭിക്കും. മൂന്നര മാസമാകുമ്ബോളേക്കും ചെടിയില്‍ കതിർക്കുലകള്‍ വന്നുതുടങ്ങും ഒരുമാസത്തെ മൂപ്പെത്തുകയും ചെയ്യും. 6 മാസംകൊണ്ട് വിളവെടുക്കുന്ന ഇനങ്ങളും റാഗിയില്‍ ഉണ്ട്. വിളവെടുക്കുന്നത് നെല്ലുകൊയ്തെടുക്കുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇതിന്റെ കതിർ മാത്രം മുറിച്ചെടുക്കുന്നതാണ് രീതി.

മുറിച്ചെടുത്ത കതിർ അതേപടി ഉണക്കി സൂക്ഷിക്കുന്നു ആവശ്യത്തിന് കൊഴിച്ചെടുത്തു ഉപയോഗിക്കാം. വിളവെടുത്ത റാഗി 3 വർഷം വരെ കേടുകൂടാതെ സൂക്ഷിച്ചുവക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here