നക്ഷത്രഫലം, മാർച്ച് 26, 2024

0
71

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

കലാപരമായ കഴിവുകൾ പ്രകടമാക്കാൻ മികച്ച അവസരങ്ങൾ ലഭിക്കും. സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കാൻ സാധിക്കുന്നതാണ്. ഏത് തീരുമാനവും വളരെ ആലോചിച്ച് മാത്രം എടുക്കുക. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാതാപിതാക്കളുമായി തുറന്ന് സംസാരിക്കാവുന്നതാണ്. പരീക്ഷാഫലങ്ങളിൽ വിദ്യാർഥികൾക്കു മികച്ച വിജയം നേടാൻ സാധിക്കും. എന്നാൽ തൊഴിൽ തേടുന്നവർക്ക് മികച്ച അവസരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

അപകട സാധ്യതയുള്ള ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ പെരുമാറ്റത്തിൽ സൗമ്യത പാലിക്കണം. എല്ലാ കാര്യത്തിലും ഇന്ന് വളരെയധികം ജാഗ്രത പാലിക്കുക. സർക്കാർ സംബന്ധമായ ചില കാര്യങ്ങൾ നീണ്ടുപോകാനിടയുണ്ട്. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ മാറും. നിങ്ങളുടെ ചില വലിയ ആഗ്രഹങ്ങൾ ഉടൻ തന്നെ സഫലമാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സമൂഹത്തിൽ നിങ്ങളുടെ സ്ഥാനവും അന്തസ്സും വർദ്ധിക്കുന്ന ദിവസമാണ്. ലാഭം നേടാനുള്ള പല അവസരങ്ങളും വരും. ആത്മവിശ്വാസം വർധിക്കും. നിങ്ങളുടെ ചില പഴയ തെറ്റുകളോ അബദ്ധങ്ങളോ ഇന്ന് വെളിച്ചത്ത് വരാനിടയുണ്ട്. സുഹൃത്തുക്കൾ നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ചില പ്രധാന ജോലികൾ ഇന്നുതന്നെ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. മതപരമായ യാത്ര ഉണ്ടാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

നിങ്ങളുടെ നേതൃപാടവം അംഗീകരിക്കപ്പെടും. ദിനചര്യയിൽ മാറ്റം വരുത്താതിരിക്കുന്നതാണ് നല്ലത്. നിയമപരമായ കാര്യങ്ങളിൽ ജാഗ്രത വേണം. കുട്ടികളുടെ ഭാഗത്ത് നിന്ന് നിരാശാജനകമായ പ്രവർത്തികൾ ഉണ്ടായേക്കാം. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ അടിയപകരോട് ചർച്ച ചെയ്ത് ഉടൻ പരിഹരിക്കണം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വെക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കണം. ജോലികൾ നാളത്തേയ്ക്ക് മാറ്റി വെച്ചാൽ പിന്നീട് പ്രശ്നങ്ങൾ നേരിടേണ്ടി വരും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ തീരും. പ്രണയ ജീവിതം നയിക്കുന്നവർക്ക് സന്തോഷകരമായ ദിവസമാണ്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കഠിനാദ്ധ്വാനം അധികം വേണ്ടി വരുന്ന ദിവസമാണ്. സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. ഇന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് മികച്ച ദിവസം ആയിരിക്കും. മുമ്പത്തെ അബദ്ധങ്ങളോ തെറ്റുകളോ പുറത്തറിയുന്നത് വഴി നിരാശനായി കാണപ്പെടും. ഭാവിയിലേയ്ക്കായി കുറച്ച് പണം കരുതും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഇന്നത്തെ ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം. ചില പദ്ധതികളിൽ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ആർക്കെങ്കിലും പണം കടം കൊടുത്താൽ അത് തിരികെ കിട്ടുന്നതിനുള്ള സാധ്യത വളരെ കുറവാണ്. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പൂർണ്ണ പിന്തുണ നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ ചില ആഗ്രഹങ്ങൾ നിറവേറാനിടയുണ്ട്. നാളുകൾക്കു ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടാനിടയുണ്ട്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ജോലികൾ ചെയ്തുതീർക്കാൻ കൂടുതൽ ഉത്സാഹം കാണിക്കും. നിങ്ങളുടെ തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണയും ഉണ്ടാകും. എന്നാൽ ചില വെല്ലുവിളികളും നേരിടേണ്ടതായി വരും. മറ്റുള്ളവരുടെ ജോലിയിൽ അനാവശ്യമായി ഇടപെടാതിരിക്കുക. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ബിസിനസ് രംഗത്ത് നിലനിൽക്കുന്ന എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കണം. നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതുണ്ട്. ജീവിത പങ്കാളിക്കൊപ്പം യാത്ര പോയേക്കാം. കൂടാതെ അവർക്കായി എന്തെങ്കിലും സമ്മാനവും കരുതാം. വീട്ടിലെ പ്രശ്നങ്ങൾ പുറത്തുള്ളവരുമായി പങ്കുവെയ്ക്കുന്നത് ഒഴിവാക്കണം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുറത്തുള്ള ആളുകളുമായി ഇടപഴകേണ്ടി വരും. വീട്ടിൽ അതിഥി സന്ദർശനം ഉണ്ടാകും. അതുകൊണ്ട് തന്നെ, ഇന്ന് സന്തോഷകരമായ അന്തരീക്ഷം ആയിരിക്കും. മുതിർന്നവരോടുള്ള ബഹുമാനം നിലനിർത്തണം. ചില പ്രധാന ജോലികളുടെ ഭാഗമാകും. സന്താനങ്ങളുടെ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുണ്ട്. എടുത്തുചാടി നിക്ഷേപങ്ങൾ നടത്തരുത്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സമൂഹത്തിൽ ഇന്ന് നിങ്ങളുടെ ബഹുമാനം വർധിക്കും. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടുതൽ താല്പര്യം പ്രകടമാക്കും. ചില പ്രധാന ചർച്ചകളുടെ ഭാഗമാകും. സാമ്പത്തിക സ്ഥിതി സമ്മർദം നിറഞ്ഞതാകാനിടയുണ്ട്. ആരോടെങ്കിലും പണം കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഉടൻ തന്നെ തിരികെ നൽകേണ്ടതുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

സന്തോഷകരമായ ദിവസമായിരിക്കും. ബന്ധങ്ങളിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിക്കും. കുടുംബത്തിലെ ഇളയ അംഗങ്ങളുടെ തെറ്റുകൾ അവഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here