തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ സേവേറിയോസ്,സുന്നഹദോസ് സെക്രട്ടറി യൂഹനോന്‍ മാര്‍ ദിയസ്കോറസ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലായിരുന്നു കൂടിക്കാഴ്ച.
പള്ളികളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള സഭ തര്‍ക്കത്തിലെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട പ്രതിഷേധമറിയിക്കാനാണ് സഭാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് സൂചന.