തൃശൂര്‍: കേരള മത്സ്യമേഖലാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ പണിമുടക്കില്‍ ചേറ്റുവ ഹാര്‍ബര്‍ നിശ്ചലമായി. 25 രൂപയ്ക്ക് മണ്ണെണ്ണ നല്‍കുമെന്നുള്ള പ്രഖ്യാപനം നടപ്പിലാക്കുക, മത്സ്യബന്ധന യാനങ്ങളില്‍ ഉപയോഗിക്കുന്ന ഡീസലിന്
ഏര്‍പ്പെടുത്തിയിരിക്കുന്ന റോഡ് സെസ് പിന്‍വലിക്കുക, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ദ്രോഹകരമായ നിയമങ്ങളില്‍ മാറ്റം വരുത്തുക
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു
പണിമുടക്ക്. മത്സ്യത്തൊഴിലാളികളെ തീക്ഷ്ണമായ സമരത്തിലേക്ക് വലിച്ചിഴയ്ക്കാതെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.വി. തമ്പി അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. ബാലകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ജനാര്‍ദനന്‍, യുവജന സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷാജു തലശ്ശേരി, സെക്രട്ടറി ടി.വി. ശ്രീജിത്ത്, വെങ്കിടേഷ് ആറുക്കെട്ടി, മണി കാവുങ്ങല്‍, കെ.എസ്. നാരായണന്‍, കെ.കെ. ജയന്‍, ബാബു കുന്നുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.