ക്ഷേത്രപരിസരത്ത് ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ശാഖകളും മാസ് ഡ്രില്ലുകളും ഉള്‍പ്പെടെയുള്ള പരിപാടികള്‍ അനുവദിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി). ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കുമായി പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഉത്തരവ് ക്ഷേത്രങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
ക്ഷേത്ര സമുച്ചയങ്ങള്‍ക്കുള്ളില്‍ ആയുധ പരിശീലനം നിയന്ത്രിക്കാന്‍ ദേവസ്വ ബോര്‍ഡ് നടപടി സ്വീകരിക്കുന്നത് ഇതാദ്യമല്ല. 2016ല്‍ ബോര്‍ഡ് ആര്‍എസ്എസിന്റെ എല്ലാത്തരം ആയുധ പരിശീലനങ്ങളും നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ക്ഷേത്ര പരിസരം ക്ഷേത്രാചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് കാണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 2021 മാര്‍ച്ച് 30-ന് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നിരോധനം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബോര്‍ഡിന്റെ പുതിയ സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കി. ദക്ഷിണേന്ത്യയിലെ ഏകദേശം 1,200 ക്ഷേത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.