മനില: റഷ്യ അടുത്ത ദിവസം പുറത്തിറക്കുന്ന കോവിഡ് വാക്സിന്‍ തന്‍റെ ശരീരത്തില്‍ ആദ്യം പ്രയോഗിക്കണമെന്ന ആവശ്യവുമായി ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ.
വാക്സിന്‍ വന്നാല്‍ അത് ഞാന്‍ സ്വയം ശരീരത്തില്‍ കുത്തിവയ്ക്കും, അതും പൊതുജനമധ്യത്തില്‍. എന്നിലാണ് ആദ്യം അത് പരീക്ഷിക്കേണ്ടത്. അതിന് എനിക്ക് സമ്മതമാണ്. വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ഉത്പാദനത്തിനും റഷ്യയെ ഫിലിപ്പെന്‍സ് സഹായിക്കുമെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
അതേ സമയം റഷ്യ ഓഗസ്റ്റ് 12ന് വാക്സിന്‍ പുറത്തിറക്കും എന്ന് അറിയിച്ചു. റഷ്യയുടെ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവിലിയന്‍സ് വികസിപ്പിച്ച വാക്സിനാണ് കൃത്യമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കുന്നത് എന്ന് ആരോപണമുണ്ട്.