നക്ഷത്രഫലം, ജൂലൈ 2,

0
57

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നാളുകളായി നേരിട്ടിരുന്ന പ്രതികൂല സാഹചര്യങ്ങൾ അവസാനയിക്കുന്നതായി കാണുന്നു. മേടം രാശിക്കാരെ ഭാഗ്യം പിന്തുണയ്ക്കുന്ന ദിവസമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കും. പാർട്ട് ടൈം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഗുണകരമായ സമയമാണ്. ഇന്ന് നിങ്ങളുടെ ചില ആഗ്രഹങ്ങൾ നിറവേറാനിടയുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ഉണ്ടാകും. ജീവിത പങ്കാളിയുടെ മോശം ആരോഗ്യം ആശങ്ക വർധിപ്പിച്ചേക്കാം.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബത്തിൽ മംഗളകരമായ ചില ചടങ്ങുകൾക്ക് സാധ്യതയുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിലെ മുതിർന്നവരുമായി ചർച്ചകൾ ഉണ്ടാകും. വൈകുന്നേരം വീട്ടിൽ അതിഥി സന്ദർശനത്തിന് സാധ്യതയുണ്ട്. ഇത് കുടുംബാംഗങ്ങളുടെ സന്തോഷം ഇരട്ടിയാക്കും. ജീവിത നിലവാരം മെച്ചപ്പെടുകയും വീട്ടിലെ ആവശ്യങ്ങൾക്കായി നൂതന സാമഗ്രികൾ വാങ്ങുകയും ചെയ്യാനിടയുണ്ട്. ഇതിനായി അധികം പണച്ചെലവും ഉണ്ടാകും. അതേസമയം സന്താനങ്ങളുടെ ഭാവിയെകുറിച്ചോർത്ത് ആശങ്ക വർധിക്കാനിടയുണ്ട്.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാർക്ക് ഇന്ന് പൊതുവെ ഗുണകരമായ ദിവസമാണ്. നിങ്ങളുടെ ബിസിനസ് മെച്ചപ്പെടും. സാമ്പത്തിക നേട്ടം സാധ്യമാകുന്ന പല അവസരങ്ങളും ഉണ്ടാകുകയും ചെയ്യും. വിവിധ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. വിവിധ മേഖലകളിൽ പുരോഗതി കാണാൻ സാധിക്കും. ഇത് നിലനിർത്തിക്കൊണ്ട് പോകാനും ശ്രദ്ധിക്കുക. ഗുണകരമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടാകും.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സഹോദരങ്ങളെ കുറിച്ചുള്ള ആശങ്ക നിലനിൽക്കും. അവരുടെ കാര്യത്തിൽ പൂർണ്ണ ശ്രദ്ധയും പിന്തുണയും നൽകാൻ ശ്രദ്ധിക്കുക. സ്ഥലംമാറ്റം കിട്ടാൻ സാധ്യതയുണ്ട്. അത് സ്വീകരിക്കാനോ വേണ്ടയോ എന്നത് പ്രിയപ്പെട്ടവരുടെ ആലോചിച്ച് തീരുമാനമെടുക്കുക. ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്കൊപ്പം ഉണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടാനിടയുണ്ട്. ഇന്ന് ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് സന്തോഷകരമായ ദിവസമായിരിക്കും ഇന്ന്.

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

അശ്രദ്ധമായി ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. അലസത ഉപേക്ഷിച്ച് ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. മോശം അവസ്ഥയിലായിരുന്നു വ്യാപാര മേഖല പതിയെ മെച്ചപ്പെടുന്നതായി മനസിലാകും. പിതാവിന്റെയും മറ്റു മുതിർന്നവരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് ബിസിനസ് മുമ്പോട്ട് കൊണ്ടുപോകാൻ ശ്രദ്ധിക്കുക. ഇതുവഴി നിങ്ങൾക്ക് മെച്ചപ്പെട്ട ആശയങ്ങൾ ലഭിക്കുകയും ചെയ്യും.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർക്ക് ഇന്ന് തിരക്കേറിയ ദിവസമാകാനിടയുണ്ട്. നിങ്ങളുടെ മുൻകാല കഠിന പ്രയത്നത്തിന്റെ ഫലം ഇന്ന് ലഭിക്കാനിടയുണ്ട്. ജോലികൾ ചെയ്യാൻ കൂടുതൽ ഉത്സാഹം അനുഭവപ്പെടും. ബിസിനസിൽ മികച്ച കരാറുകൾ ലഭിക്കാനിടയുണ്ട്. ഇത് സന്തോഷം നൽകും. അവിവാഹിതരായവർക്ക് നല്ല ആലോചനകൾ വന്നുചേരും. മതപരമായ കാര്യങ്ങളുടെ ഭാഗമാകാനിടയുണ്ട്. സുഹൃത്തുക്കൾക്കൊപ്പം സന്തോഷത്തോടെ വൈകുന്നേര സമയം ചെലവിടും.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് എതിരാളികളുടെ നീക്കങ്ങളെ നേരിടേണ്ടതായി വരും. മാത്രവുമല്ല, നിങ്ങളുടെ, ധൈര്യം, ബുദ്ധിശക്തി, വിവേകം എന്നിവയൊക്കെ ഉപയോഗപ്പെടുത്തി ഇത്തരക്കാരെ നേരിടുന്നതിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും. അനാവശ്യമായ ആശങ്കകൾ നിങ്ങളെ അലട്ടാനിടയുണ്ട്. ദുഷ്ചിന്തകൾ ഉപേക്ഷിക്കണം. കുടുംബത്തിൽ ശുഭ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെല്ലാം തിരക്കിലായിരിക്കും.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ജോലിക്കാർക്കും ബിസിനസ് ചെയ്യുന്നവർക്കും തിരക്കും സമ്മർദ്ദവും നിറഞ്ഞ ദിവസമായിരിക്കും. ഈ സമ്മർദ്ദം നിങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കരുത്. ഇതിനെ നേരിടാൻ വേണ്ട മാർഗ്ഗങ്ങൾ ഉചിത സമയത്ത് കൈക്കൊള്ളുക. നിങ്ങളുടെ ചില പുതിയ പദ്ധതികൾ വിജയം നേടും. പഴയ പ്രഹസനങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യും. അശുഭ ചിന്തകൾ മനസ്സിൽ നിന്ന് ഒഴിവാക്കുക. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമാണ്.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ബിസിനസിന്റെ മറ്റേതെങ്കിലും പദ്ധതികളിലോ കുടുങ്ങി കിടക്കുന്ന പണം നിങ്ങളുടെ കൈവശം വന്നുചേരാൻ ഇനിയും വൈകും. ദൈനംദിന കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. ബിസിനസ് മെച്ചപ്പെടും. ബിസിനസിലെ പുരോഗതിയും മറ്റു നേട്ടങ്ങളും നിങ്ങളുടെ ആത്മവിശ്വാസം പതിന്മടങ്ങ് ഉയർത്തും. വീട്ടിലേയ്ക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങിയേക്കാം. ഇതിനായി കൂടുതൽ പണം ചെലവാക്കുകയും ചെയ്യും. പങ്കാളിയുമായുള്ള സ്നേഹബന്ധം ദൃഢമാകും.

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറുകാർക്ക് ഇന്ന് ദിവസം മുഴുവൻ നല്ല വാർത്തകൾ ലഭിക്കുന്നതാണ്. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ലാഭം ഉണ്ടാകാനിടയുണ്ട്. സുഹൃത്തുക്കളുമായി നർമ്മ സംഭാഷണത്തിൽ ഏർപ്പെടും. അതേസമയം മറ്റുള്ളവരുമായി അനാവശ്യ വഴക്കുകൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. അല്ലാത്തപക്ഷം ഇത് നിങ്ങളുടെ മാനസികാവസ്ഥ മോശമാക്കാനിടയുണ്ട്. മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനോ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ ഭക്ഷണശീലത്തിൽ പ്രത്യേക ശ്രദ്ധ വേണം.

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടാനും അവരെ സേവിക്കാനും അവസരമുണ്ടാകും. നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന പല മേഖലകളിലും പുരോഗതി ഉണ്ടാകും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാനും സാധ്യതയുണ്ട്. എതിരാളികളുടെ നീക്കങ്ങളിൽ ജാഗ്രത പാലിക്കണം. ഇന്ന് ചില കുടുംബ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ജീവിതത്തിൽ പുരോഗതി ഉണ്ടാകുന്ന അവസരങ്ങൾ പലതും വന്നുചേരും.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മത – ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കുകയും ഇത്തരം കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവിടുകയും ചെയ്യും. ഇന്ന് കുംഭക്കൂറുകാർക്ക് യാത്രകൾ ആവശ്യമായി വരും. മംഗളകാര്യങ്ങളുടെ ഭാഗമാകാനിടയുണ്ട്. സമയവും സമ്പത്തും നന്നായി വിനിയോഗം ചെയ്‌താൽ നേട്ടങ്ങൾ നിങ്ങളെ തേടി വരും. തൊഴിൽ രംഗത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടാകും. ജോലിയിൽ പല മികച്ച അവസരങ്ങളും ലഭിക്കാനിടയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇന്ന് ആർക്കും പണം കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here