നക്ഷത്രഫലം 8 നവംബർ 2024

0
44

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാനാകും. പൊതുപരിപാടികളിൽ സജീവമായി പങ്കെടുക്കും. ഇത് സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും അന്തസ്സും വർധിപ്പിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ നടത്തുന്നവർ അതിന്റെ രേഖകളും മറ്റു കാര്യങ്ങളുമെല്ലാം വിശദമായി പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ആർക്കെങ്കിലും പണം കടമായി നൽകിയിട്ടുണ്ടെങ്കിൽ അത് തിരികെ ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബാംഗങ്ങൾ തമ്മിലുള്ള ഭിന്നത അവസാനിക്കും. ബന്ധം ക്രമേണ മെച്ചപ്പെടുകയും ചെയ്യും. അകാരണമായ ഭയം നിങ്ങളെ വേട്ടയാടാനിടയുണ്ട്. ഇന്ന് തെറ്റായ തീരുമാനങ്ങൾ എടുത്തേക്കാം. ഇതൊഴിവാക്കാൻ ഇന്നത്തെ നിങ്ങളുടെ ഓരോ നീക്കവും ജാഗ്രതയോടെ ചെയ്യുക. ഏത് ചെറിയ തീരുമാനങ്ങൾ പോലും വളരെ ആലോചിച്ച് കൈക്കൊള്ളുക. സന്താനങ്ങളുടെ നേട്ടങ്ങൾ നിങ്ങളുടെ സന്തോഷം വാനോളം ഉയർത്തും. പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്കുണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

അലസത വെടിഞ്ഞ് മുമ്പോട്ട് നീങ്ങും. തീരാതെ കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. സാമൂഹിക മേഖലയിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഫലം ലഭിക്കും. ഇത് നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യും. വിദ്യാർഥികൾ ഉപരിപഠനത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. കുടുംബാംഗങ്ങൾ വളരെ കാലമായി കാത്തിരുന്ന ഒരു വിവാഹം ഉടൻ നടന്നേക്കും. അവിവാഹിതരായവർക്ക് മനസ്സിനിണങ്ങിയ നല്ല ആലോചനകൾ വരാനിടയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ആരോഗ്യം മോശമാകാനിടയുള്ളതിനാൽ ശ്രദ്ധിക്കണം. ഇതിനകം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് പ്രശ്നം വഷളാകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സ്വയം ചികിത്സയ്ക്ക് പകരം വൈദ്യോപദേശം തേടുക. കുടുംബത്തിലെ പ്രശ്നങ്ങൾ അകറ്റാൻ നിങ്ങളുടെ സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ബന്ധത്തിൽ വിള്ളൽ വീണേക്കാം. പങ്കാളിക്ക് വേണ്ടി ഇന്ന് പ്രത്യേകമായി എന്തെങ്കിലും ചെയ്യാനിടയുണ്ട്. നിങ്ങൾ തമ്മിലുള്ള വിശ്വാസം ദൃഢപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങക്കൂറുകാർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ചില ജോലികൾ പൂർത്തിയാക്കുന്ന തിരക്കിലായിരിക്കും ഇന്ന് നിങ്ങൾ. അവരുടെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നിങ്ങളിൽ സന്തോഷമുണ്ടാക്കും. മോശം സാഹചര്യങ്ങളെ നേരിടാൻ നിങ്ങൾ പഠിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ പല ബന്ധങ്ങളും വിജയകരമായി മുമ്പോട്ട് കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കൂ. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം പോലുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ബിസിനസിലെ നിങ്ങളുടെ പരിശ്രമങ്ങൾ നേട്ടങ്ങൾ കൊണ്ടുവരും. തിരക്കുകൾക്കിടയിലും ഇന്ന് നിങ്ങൾ പ്രണയ പങ്കാളിക്കായി സമയം കണ്ടെത്തും. ഒരു ബന്ധുവിന് കടമായി നൽകിയ പണം ഇന്ന് തിരികെ ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യാപാരത്തിൽ നിന്ന് ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. മക്കൾ മൂലം അഭിമാനിക്കാൻ അവസരമുണ്ടാകും. പുതിയ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് ഇന്ന് നല്ല അവസരങ്ങൾ ലഭിക്കാനിടയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

നിങ്ങൾ ചെയ്യുന്ന ഏത് തൊഴിലായാലും അത് കഠിനാധ്വാനത്തോടെയും അർപ്പണ ബോധത്തോടെയും കൂടെ ചെയ്‌താൽ ഗുണമുണ്ടാകും. ബിസിനസ് മെച്ചപ്പെടുത്താൻ പിതാവിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ചേക്കാം. മക്കളോടുള്ള ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ സാധിക്കും. തിരക്കിൽ നിന്ന് മാറി സന്തോഷകരമായി സമയം ചെലവിടാൻ അവസരമുണ്ടാകുകയും ചെയ്യും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പിതാവുമായോ ജോലിസ്ഥലത്ത് മേലധികാരികളുമായോ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ ചില സാമ്പത്തിക പദ്ധതികളിൽ നിന്ന് നേട്ടം ഉണ്ടാകും. ജോലി മാറാൻ ശ്രമിക്കുന്നവർക്ക് നല്ല ഓഫറുകൾ ലഭിച്ചേക്കാം. പാർട്ട് ടൈം ജോലിക്കായി ശ്രമിക്കുന്നവർക്കും നല്ല അവസരങ്ങൾ ലഭിക്കും. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. മാതാവിന്റെ ആരോഗ്യ കാര്യത്തിലും ഇന്ന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വളരെ അപ്രതീക്ഷിതമായി ഇന്ന് നിങ്ങൾക്ക് ഒരു സമ്മാനം ലഭിക്കാനിടയുണ്ട്. ദൈനംദിന കാര്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കേണ്ടതായി വരും. പങ്കാളിയുമായി ചില ഭാവി കാര്യങ്ങൾ ചർച്ച ചെയ്‌തേക്കും. കുടുംബത്തിൽ ചില മംഗളകരമായ പരിപാടികൾക്കുള്ള ചർച്ചകൾ നടന്നേക്കാം. സ്വന്തം കാര്യങ്ങൾക്കായി പണവും സമയവും ചെലവിടാനിടയുണ്ട്. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടുന്നതിൽ സന്തോഷം കണ്ടെത്തും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബ ബന്ധങ്ങളിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ഇന്ന് അവസാനിക്കും. ബന്ധങ്ങൾ ദൃഢമാകുകയും ചെയ്യും. തൊഴിൽ രംഗത്ത് വിവേകത്തോടെ പ്രവർത്തിക്കുക. നിങ്ങൾ ഏർപ്പെടുന്ന പ്രവർത്തികളിൽ എല്ലാം വിജയം ഉണ്ടാകും. വ്യാപാരികൾക്ക് സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടേക്കാം. അദ്ധ്യാപക – വിദ്യാർത്ഥി ബന്ധം മെച്ചപ്പെടും. മക്കളുടെ വിവാഹകാര്യത്തിൽ നിലനിന്നിരുന്ന തടസ്സങ്ങൾ അവസാനിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ദിവസ വേതനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി മുമ്പോട്ട് നീങ്ങും. തൊഴിൽ തേടുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്ന ദിവസമാണ്. തൊഴിൽ രംഗത്ത് ചില മോശം അനുഭവം നേരിടേണ്ടതായി വന്നേക്കാം. നിങ്ങളുടെ പങ്കാളിയെ ചില ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കാനിടയുണ്ട്. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി കുറച്ചധികം പണം ചെലവാകാനും സാധ്യതയുണ്ട്. വരവിനനുസരിച്ച് ചെലവുകൾ നടത്താൻ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

കുടുംബാംഗങ്ങളിൽ നിന്ന് ഒരു സർപ്രൈസ് ലഭിക്കാനിടയുണ്ട്. ഇന്ന് ഒരു യാത്ര വേണ്ടി വരും. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. ചില നിക്ഷേപങ്ങളിൽ നിന്ന് ഇന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും. ചില ശാരീരിക പ്രശ്നങ്ങൾ ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. സാമ്പത്തിക ചെലവുകൾ വർധിക്കാനിടയുണ്ട്. പൊതുപ്രവർത്തകർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. സമൂഹത്തിൽ ബഹുമാനം വർധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here