ആവശ്യമായ സാധനങ്ങൾ
ബോണ്‍ലെസ് ചിക്കന്‍- 200 ഗ്രാം
ഇഞ്ചി അരച്ചത്- കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്- കാല്‍ ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
നാരങ്ങാനീര്- അര ടീസ്പൂണ്‍
മുളകുപൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
പെരുംജീരകം-കാല്‍ ടീസ്പൂണ്‍ (പൊടിച്ചത്)
ജീരകം- കാല്‍ ടീസ്പൂണ്‍ (പൊടിച്ചത്)
ചുവന്ന മുളക്- അര ടീസ്പൂണ്‍ (ചതച്ചത്)
വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍
കറിവേപ്പില- മൂന്ന് തണ്ട് (നന്നായി ഞെരടിയത്)
തയ്യാറാക്കുന്ന വിധം
ക്യൂബായി മുറിച്ചെടുത്ത ചിക്കനില്‍ ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അര മണിക്കൂര്‍ വെക്കുക. ബാക്കി ചേരുവകളില്‍ വെളിച്ചെണ്ണ ചേര്‍ത്ത് മസാല തയ്യാറാക്കി നേരത്തെ മാറ്റിവെച്ച ചിക്കനുമായി ചേര്‍ത്തിളക്കുക. അതിനുശേഷം ഗ്രില്ലര്‍ ഉപയോഗിച്ച് നന്നായി ഗ്രില്‍ ചെയ്‌തെടുക്കുക.
വീട്ടില്‍ ഗ്രില്ലറില്ലെങ്കില്‍ ദോശക്കല്ലിലും ചിക്കന്‍ അനായാസം ഗ്രില്‍ ചെയ്‌തെടുക്കാവുന്നതാണ്.