ചണ്ഡീഗഡ്: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ വ്യാപക ക്രമക്കേടുകളെന്ന പരാതിയുമായി മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ മുഖ്യ ഉപദേശകനുമായ ഹര്‍ഭജന്‍ സിംഗ്. ക്രമക്കേടുകള്‍ ഓരോന്നായി എണ്ണിയെണ്ണിപറഞ്ഞ് അധികൃതര്‍ക്ക് ഹര്‍ഭജന്‍ കത്തയച്ചു.
അധികാരം നിലനിര്‍ത്താനായി പ്രസിഡന്‍റ് 150 ഓളം പേര്‍ക്ക് വോട്ടവകശാത്തോടെ അംഗത്വം നല്‍കാന്‍ ശ്രമിക്കുന്നുവെന്നതാണ് ആരോപണത്തിന്‍റെ കാതലെന്നും ഇതിന് അപെക്സ് കൗണ്‍സിലിന്‍റെയോ ജനറല്‍ ബോഡിയുടെയോ അംഗീകാരമില്ലെന്നും ഇതെല്ലാം ബിസിസിഐ ഭരണഘടനക്ക് വിരുദ്ധമാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ക്രമക്കേടുകള്‍ ഒളിപ്പിച്ചുവെക്കാനായി അസോസിയേഷന്‍റെ ഔദ്യോഗിക യോഗം പോലും വിളിക്കുന്നില്ലെന്നും ഹര്‍ഭജന്‍ സിംഗ് കത്തില്‍ പറയുന്നു.ഈ മാസം ബിസിസിഐ ജനറല്‍ ബോഡി യോഗം നടക്കാനിരിക്കെയാണ് ഹര്‍ഭജന്‍റെ കത്ത് പുറത്തുവന്നിരിക്കുന്നത്.