ന്യൂമോണിയ വീണ്ടും വന്നുവെന്നും ഇനി കുറച്ച് ദിവസം റസ്റ്റിലാണെന്നും ബീന ആന്റണി

0
107

കഴിഞ്ഞ ദിവസം ബീന ആന്റണി പങ്കുവെച്ചൊരു വീഡിയോ ചർച്ചയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരു റീൽ ഇരിക്കട്ടെ എന്ന് പറഞ്ഞ് പങ്കുവെച്ച വീഡിയോയായിരുന്നു ഇത്.  പിന്നാലെ താരത്തിന് മാരക അസുഖമാണെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നുമൊക്കെയുള്ള റിപ്പോർട്ടുകളും പ്രചരിച്ചു. പിന്നാലെ തനിക്ക് സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ബീന റാണി.

ന്യൂമോണിയ വീണ്ടും വന്നുവെന്നും ഇനി കുറച്ച് ദിവസം റസ്റ്റിലാണെന്നും ബീന പറയുന്നു. തമ്പ്‌നെയിൽ കണ്ട് ആആരും പ്രഡികക്ട് ചെയ്യല്ലേ.. ഒന്നുമില്ല ചെറിയ ന്യുമോണിയ. ഞാൻ പെട്ടു എല്ലാവരും ശ്രദ്ധിക്കണേ എന്ന ക്യാപ്ഷനോടെയാണ് ബീന ആന്റണി തന്റെ അസുഖത്തെ കുറിച്ച് വിശദീകരിച്ചത്.

ബീന ആന്റണിയുടെ വാക്കുകൾ  ഇങ്ങനെ ‘കഴിഞ്ഞ ദിവസം ഞാനൊരു റീൽ ഇട്ടിരുന്നു. കഫക്കെട്ടും ചുമയും കാരണം നല്ലൊരു പണി കിട്ടിയെന്ന് പറഞ്ഞിരുന്നു. ചേച്ചി ന്യൂമോണിയ ആവുമെന്ന് ചിലരൊക്കെ അന്ന് മുന്നറിയിപ്പ് തന്ന് പറഞ്ഞിരുന്നു. മുമ്പ് ഒരിക്കൽ ന്യൂമോണിയ വന്നത് ഇപ്പോഴും ആലോചിക്കാൻ വയ്യ. ഇപ്പോൾ വീണ്ടും ആ വില്ലൻ എന്നെ കീഴടക്കിയിരിക്കുകയാണ്. അഞ്ച് ദിവസത്തെ റെസ്റ്റാണ് പറഞ്ഞിട്ടുള്ളത്. ആന്റിബയോട്ടിക്ക് എടുത്തിരുന്നു.

ടെസ്റ്റ് ചെയ്തപ്പോഴാണ് കുറച്ച് പ്രശ്നങ്ങളുണ്ടെന്നറിഞ്ഞത്. ഇഞ്ചക്ഷനും കാര്യങ്ങളുമൊക്കെയുണ്ട്. ആശുപത്രിയിൽ അഡ്മിറ്റാണ്. ഇപ്പോഴത്തെ ചുമ ആരും അത്ര നിസാരമായി കാണരുത്. പൊടിക്കൈകളൊന്നും ചെയ്ത് നിൽക്കരുത്. എക്സ്റേയോ സ്‌കാനോ എന്താണ് ഡോക്ടർ നിർദേശിക്കുന്നതെന്ന് വെച്ചാൽ എടുക്കുക. സ്‌കാനിംഗിന് ശേഷമാണ് എനിക്ക് ന്യൂമോണിയ ആണെന്നറിഞ്ഞത്. എന്തായാലും കുറച്ച് ദിവസം ഞാൻ റെസ്റ്റെടുക്കാൻ പോവുകയാണ്. എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണം’, ബീന ആന്റണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here