കോവിഡുകാലം കഴിയുമ്പോള്‍ നേട്ടമുണ്ടായത് ആക്രിക്കാണ്. എല്ലാറ്റിനും കുത്തനെ വിലകൂടി. പഴയ ഇരുമ്പിനു കിലോയ്ക്ക് 30-40 രൂപയാണു വില. തകരത്തകിടിനും 30 രൂപ കിടo.ഓട്ടുസാധനങ്ങള്‍ക്കാകട്ടെ 300-400 രൂപയുണ്ട്. ചെമ്പിനു വില 800-850 രൂപയാണ്. കനം നോക്കിയാണു ചെമ്പിനു വിലയിടുന്നത്.
അലൂമിനിയത്തിനു 125-140 രൂപയുണ്ട്. പത്രക്കടലാസിനു വില 25-30 രൂപയാണ്. കുടിവെള്ളക്കുപ്പി കിലോയ്ക്ക് 20 രൂപയുണ്ട്. രണ്ടുവര്‍ഷംകൊണ്ട് ആക്രിസാധനങ്ങള്‍ക്കു മൂന്നിരട്ടിയിലേറെയാണു വിലകൂടിയത്. 2019-ല്‍ വില വളരെക്കുറവായിരുന്നു; ഇരുമ്പിനു 10-14 രൂപ.
അത് 2020-21 വര്‍ഷത്തില്‍ ക്രമേണ ഉയര്‍ന്ന് 20-25 രൂപയിലെത്തി. തകരത്തകിടിനു രണ്ടുവര്‍ഷംമുന്‍പ് 15-17 രൂപയായിരുന്നു. അലൂമിനിയത്തിനാകട്ടെ അക്കാലയളവില്‍ 80-85-ഉം ഓടിന് 200-250-ഉം ആയിരുന്നു വില. ചെമ്പിന് 250-300-ല്‍ നിന്നാണ് ഇപ്പോഴത്തെ കുതിച്ചുകയറ്റം. പത്രക്കടലാസിനു രണ്ടു വര്‍ഷം മുന്‍പ് എട്ട്-10 രൂപയായിരുന്നു വില. ഇരുമ്പ്-പ്‌ളാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പല യൂണിറ്റുകളും കോവിഡുകാലത്ത് കോവിഡുകാലത്ത് പൂട്ടിപ്പോയി.
അത്തരം സാധനങ്ങളുടെ അസംസ്‌കൃത വസ്തുക്കള്‍ക്ക് ക്ഷാമവും നേരിട്ടു. അതോടെയാണു പഴയതും പുതിയതുമായ ഇരുമ്പിനും പ്‌ളാസ്റ്റിക്കിനും വിലകൂടിയത്.