ഉറങ്ങുന്നതിനു 2 മണിക്കൂർ മുൻപ് മൊബൈൽ, ലാപ്ടോപ് പോലുള്ള ഡിവൈസുകൾ ഓഫാക്കാതിരിക്കുക
ഉറങ്ങുന്നതിനു 2 മണിക്കൂർ മുൻപെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തുക. പിറ്റേ ദിവസം രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക് ഉന്മേഷം അനുഭവപ്പെടും.
സ്ഥിരമായി ഒരേ സമയം ഉറങ്ങാൻ കിടക്കാതിരിക്കുക
ഉറങ്ങാനും ഉണരാനും ഒരേ സമയം വയ്ക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും.
ഉറങ്ങുന്നതിനു മുൻപായി വ്യായാമം ചെയ്യുക
ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപെങ്കിലും വ്യായാമം ചെയ്യണം. എപ്പോഴും രാവിലെ വ്യായാമം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ ഉച്ചഭക്ഷണ ഇടവേളയിൽ ജിമ്മിൽ പോകുക. രാത്രി വ്യായാമം ചെയ്യുകയാണെങ്കിൽ, ഉറങ്ങുന്നതിന് ഒരു മണിക്കൂറിനുള്ളിൽ അത് ചെയ്യരുത്.
നിങ്ങളുടെ മുറി ഇരുണ്ടതായിരിക്കില്ല
രാത്രിയിൽ കണ്ണുകൾ വെളിച്ചം കാണുമ്പോൾ, ഉണരാൻ സമയമായി എന്ന് തലച്ചോറ് തെറ്റിദ്ധരിക്കപ്പെടുകയും മെലറ്റോണിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ, ഉറങ്ങുന്നതിനു മുൻപായി വാതിലുകൾ അടച്ച്, ജനലുകളിൽ കർട്ടനിട്ട്, ലൈറ്റുകൾ ഓഫാക്കി മുറിയിൽ വെളിച്ചമൊന്നുമില്ലെന്ന് ഉറപ്പാക്കുക.
കഫീൻ ഉപഭോഗം
കഫീന്റെ ഉപഭോഗം ഉറക്കത്തെ ബാധിക്കും. നല്ല ഉറക്കം ആഗ്രഹിക്കുന്നവർ കഫീന്റെ ഉപഭോഗം നിയന്ത്രിക്കുക. കഫീന്റെ ഉപഭോഗം പ്രതിദിനം 400 മില്ലിഗ്രാമായി പരിമിതപ്പെടുത്തുക, ഉറങ്ങുന്നതിനു ആറ് മണിക്കൂർ മുൻപ് കഫീൻ ഉപഭോഗം നിർത്തുക.
സമ്മർദ്ദം ഉറക്കത്തെ ബാധിക്കും
സമ്മർദ്ദം ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കില്ല. ഉറങ്ങാൻ പോകുന്നതിനു മുൻപായി മനസിനെ സമ്മർദ്ദത്തിലാക്കുന്ന കാര്യങ്ങൾ ഒന്നും ചിന്തിക്കാതിരിക്കുക. മറ്റു ചിന്തകളിലേക്ക് മനസിനെ മാറ്റുക. സമ്മർദ്ദം അകറ്റാൻ ധ്യാനം, യോഗ എന്നിവ പതിവായി ചെയ്യുന്നത് നല്ലതാണ്.
അമിതമായി മദ്യപിക്കുന്നത് ഉറക്കത്തെ ബാധിക്കും. അതിനാൽ, മദ്യത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തുക, പ്രത്യേകിച്ച് വൈകുന്നേരം.