പോലീസിന്റെ കൃത്യമായ ഇടപെടലിൽ 2752 പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി ഉത്തർപ്രദേശിലെ യോഗി സർക്കാർ

0
63

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങളിലെ സംസ്ഥാന ആഭ്യന്തര വകുപ്പിനു കീഴിൽ പോലീസിന്റെ കൃത്യമായ ഇടപെടലിൽ 2752 പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി ഉത്തർപ്രദേശിലെ യോഗി സർക്കാർ റിക്കാർഡ് സൃഷ്ടിച്ചു…..

2022 മാർച്ച് 25 മുതൽ ജൂലൈ 16 വരെയുള്ള കണക്കുകൾ പുറത്തുവിട്ടുകൊണ്ടാണ് ജാഗ്രതയും കാര്യക്ഷമതയും എത്രയെന്ന് യോഗി സർക്കാർ തെളിയിച്ചിരിക്കുന്നത്.ശിക്ഷിക്കപ്പെട്ടവരിൽ 328 പേർക്ക് ജീവപര്യന്തവും 594 പേർക്ക് പത്ത് വർഷം ജയിൽ ശിക്ഷയും, 1834 പ്രതികൾക്ക് പത്ത് വർഷത്തിൽ താഴെയുള്ള ജയിൽ ശിക്ഷയും ഉറപ്പാക്കി.എൻഐഎ ഡെപ്യൂട്ടി സൂപ്രണ്ട് തൻസീൽ അഹമ്മതും ഭാര്യ ഫർസാന ഖാതൂനും കൊല്ലപ്പെട്ടെ കേസിൽ ഗുണ്ടാ നേതാവ് മുനീർ അഹമ്മദിനും സഹായി റയ്യാനും പരമാവധി ശിക്ഷയായ വധശിക്ഷ ലഭിച്ചെന്നും ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി.

LEAVE A REPLY

Please enter your comment!
Please enter your name here