ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി ഇന്ത്യ

0
67

ഡിസംബർ 31 വരെയുണ്ടായിരുന്ന വിലക്ക് ജനുവരി ഏഴ് വരെയാണ് നീട്ടിയിരിക്കുന്നത്

ന്യൂഡൽഹി: ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യത്തിന്റെ സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി ഇന്ത്യ. ഡിസംബർ 23 നാണ് ഇന്ത്യ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ വിലക്കിയത്. ഡിസംബർ 31 വരെയുണ്ടായിരുന്ന വിലക്ക് ജനുവരി ഏഴ് വരെയാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്.

യുകെയിൽ നിന്നെത്തിയ 20 പേർക്ക് പുതിയ കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടിയിരിക്കുന്നതെന്ന് വ്യോമായന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ബെം​ഗ​ളൂ​രു നിം​ഹാ​ൻ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു പേ​ർ​ക്കും ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍റ​ർ ഫോ​ർ സെ​ല്ലു​ല​ർ ആ​ൻ​ഡ് മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി ലാ​ബി​ൽ പ​രി​ശോ​ധി​ച്ച ര​ണ്ട് പേ​ർ​ക്കും പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗ ബാ​ധ ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വൈ​റ​സ് ബാ​ധി​ത​രാ​യി ക​ണ്ടെ​ത്തി​യ എ​ല്ലാ​വ​രെ​യും സിം​ഗി​ൾ റൂം ​ഐ​സൊ​ലേ​ഷ​നി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​മാ​യി സമ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും ക്വറന്റീനിലാക്കിയിട്ടുണ്ട്.

അതേസമയം, ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സു​ക​ളാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ രാ​ജ്യ​ത്ത് പ​രീ​ക്ഷ​ണ​ത്തി​ലു​ള്ള വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അറിയിച്ചു. മി​ക്ക വാ​ക്സി​നു​ക​ളും വൈ​റ​സു​ക​ളി​ൽ ജ​നി​ത​ക മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്കി​യാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്.

ഈ ​വൈ​റ​സു​ക​ൾ 70 ശ​ത​മാ​നം വേ​ഗ​ത്തി​ൽ വ്യാ​പി​ക്കു​മെ​ങ്കി​ലും ആ​ശ​ങ്കാ​ക​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മു​ണ്ടാ​ക്കു​മെ​ന്നു തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. എ​ന്നി​രുന്നാ​ലും വി​ഷ​യ​ത്തി​ൽ ക​ടു​ത്ത ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here