01/11/2020 : പ്രധാന വാർത്തകൾ

0
91

പ്രധാന വാർത്തകൾ

📰✍🏼 ലോകത്ത് ഇതുവരെ ആകെ കൊറോണ ബാധിതർ : 46,365,387

മരണ സംഖ്യ :1,199,713

📰✍🏼 ഇന്ത്യയിൽ ഇന്നലെ 48,268 പേർക്ക് രോഗബാധ , 551 മരണങ്ങൾ

📰✍🏼 കേരളത്തിൽ 59000 ത്തിലധികം സാമ്പിളുകൾ പരിശോധിച്ചപ്പോൾ 7983 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.7049 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.27 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1484 ആയി.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

📰✍🏼രോഗികള്‍ ജില്ല തിരിച്ച് .

തിരുവനന്തപുരം – 790 .

കൊല്ലം – 741 .

പത്തനംതിട്ട – 203 .

ഇടുക്കി – 57 .

കോട്ടയം – 584 .

ആലപ്പുഴ – 645 .

എറണാകുളം – 1114 .

മലപ്പുറം – 769 .

പാലക്കാട് – 496 .

തൃശൂര്‍ – 1112 .

കണ്ണൂര്‍- 337 .

വയനാട് – 145 .

കോഴിക്കോട് – 834 .

കാസര്‍കോട് – 156 .

📰✍🏼മി​ശ്ര​വി​വാ​ഹ​ത്തി​നെ​തി​രെ വാ​ളെ​ടു​ത്ത് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ല​വ് ജി​ഹാ​ദ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു

📰✍🏼മ​യ​ക്കു​മ​രു​ന്ന് പ​ണ​മി​ട​പാ​ടി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ വിഷയത്തി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ രാ​ജി വയ്​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി.

📰✍🏼ലൈ​ഫ് മി​ഷ​ന്‍ വ​ട​ക്കാ​ഞ്ചേ​രി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടി​ല്‍ സി​ഇ​ഒ യു​വി ജോ​സ്, യൂ​ണി​ടാ​ക് ബി​ല്‍​ഡേ​ഴ്സ് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ എ​ന്നി​വ​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു.

📰✍🏼വേര്‍തിരിവുകള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും അതീതമായി മലയാളിയുടെ ഒരുമയാകണം നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍, കേരളപ്പിറവി ദിനാശംസ നേര്‍ന്ന് അദ്ദേഹം ആഹ്വാനംചെയ്തു.

📰✍🏼പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ രാജ്യത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാതെ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചെന്ന് മോദി 

📰✍🏼രാജ്യത്തെ പുതുക്കിയ ഗതാഗതനിയമം ഇന്നുമുതല്‍ സംസ്‌ഥാനത്തും കര്‍ശനമായി നടപ്പാക്കും

📰✍🏼ഇന്‍ഡേന്‍ എല്‍.പി.ജി. റീഫില്‍ ബുക്കിങിനായി രാജ്യത്തുടനീളം പൊതുനമ്ബര്‍ ആരംഭിച്ചു. ഇനി മുതല്‍ എല്‍.പി.ജി. റീഫില്ലുകള്‍ക്കായി പൊതുബുക്കിങ്‌ നമ്ബറായ 7718955555 ബന്ധപ്പെടണം. 

📰✍🏼സി.പി.എം. നേതാവ്‌ എം.എം. ലോറന്‍സിന്റെ മകന്‍ അഡ്വ. ഏബ്രഹാം ലോറന്‍സ്‌ ബി.ജെ.പിയില്‍ ചേര്‍ന്നു. 

📰✍🏼കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും സിനിമാ തിയറ്ററുകള്‍ക്കും പ്രവര്‍ത്തനാനുമതി.

📰✍🏼കേന്ദ്രം നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളെ പ്രതിരോധിക്കാന്‍ മൂന്നു ബില്ലുകള്‍ അവതരിപ്പിച്ച്‌ രാജസ്‌ഥാനിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍.

📰✍🏼കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പ്രതിരോധ രംഗത്ത് കരുത്തായി ബഹ്മോസ് സൂപ്പര്‍സോണിക് കൂസ് മിസൈലിലെ വ്യോമസേനാ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

📰✍🏼ബീഹാറില്‍ സൗജന്യമായി കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

📰✍🏼മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക്ലി​​​ഫ് ഹൗ​​​സിനു മു​​​ന്നി​​​ല്‍ സ​​​മ​​​ര​​​ക്കാ​​​ര്‍ എ​​​ത്തി​​​യ​​​തി​​​ന് ഏ​​​ഴു പോ​​​ലീ​​​സു​​​കാ​​​ര്‍​​​ക്കെ​​​തി​​​രെ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി. 

📰✍🏼മ​​​​​​​​​യ​​​​​​​​​ക്കു​​​​​​​​​മ​​​​​​​​​രു​​​​​​​​​ന്നു കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​​​​​​​ണ​​​​​​​​​മി​​​​​​​​​ട​​​​​​​​​പാ​​​​​​​​​ടി​​​ല്‍ ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നു ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണം മ​​​ല​​​യാ​​​ള സി​​​നി​​​മാ​​​രം​​​ഗ​​​ത്തേ​​​ക്കും.

📰✍🏼കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സ്ക​​​റി​​​യ തോ​​​മ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് ലാ​​​പ്ടോ​​​പും പി.​​​സി. ജോ​​​ര്‍​​​ജി​​​ന്‍റെ കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷ​​ത്തി​​ന് (സെ​​​ക്കു​​​ല​​​ര്‍)​ ആ​​​പ്പി​​​ളും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചി​​​ഹ്നം. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി ര​​​ജി​​​സ്ട്രേ​​​ഡ് പാ​​​ര്‍​​​ട്ടി​​​ക​​​ള്‍​​​ക്കു ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ചു കൊ​​​ണ്ടു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി.

📰✍🏼ന​​​ഗ​​​ര​​​സ​​​ഭ, പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ട​​​ക്ക​​​മു​​​ള്ള ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സീ​​​റ്റുവി​​​ഭ​​​ജ​​​ന ച​​​ര്‍​​​ച്ച​​​ക​​​ളും സ്ഥാ​​​നാ​​​ര്‍​​​ഥി​​​നി​​​ര്‍​​​ണ​​​യ​​​വും ചൊ​​​വ്വാ​​​ഴ്ച​​​യ്ക്ക​​​കം പൂ​​​ര്‍​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍

📰✍🏼കോ​​​വി​​​ഡ് വ്യാ​​​പ​​​നം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സം​​​സ്ഥാ​​​ന​​​ത്തെ മ​​​ഴു​​​വ​​​ന്‍ ജി​​​ല്ല​​​ക​​​ളി​​​ലും നി​​​രോ​​​ധ​​​നാ​​​ജ്ഞ 15 വ​​​രെ നീ​​​ട്ടി

📰✍🏼കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ല്‍ സ്കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി ആ​​​രം​​​ഭി​​​ച്ച ഫ​​​സ്റ്റ് ബെ​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ മു​​​ത​​​ല്‍ പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ളും

📰✍🏼കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റു സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നു ശ്രീ​​​നാ​​​രാ​​​യ​​​ണ​​ഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലേ​​​ക്കു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള വി​​​ല​​​ക്ക് ഇ​​​നി​​​യൊ​​​രു​ ഉ​​ത്ത​​​ര​​​വു​​​ണ്ടാ​​​കും​​വ​​​രെ തു​​​ട​​​രു​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

📰✍🏼മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ ഡാ​​​മി​​​നു​​​വേ​​​ണ്ടി സ്ഥ​​​ലം വി​​​ട്ടുകൊ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​ള്ള പാ​​​ട്ട​​​ക്ക​​​രാ​​​ര്‍ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും ഡാം ​​​ത​​​ക​​​ര്‍​ന്നാ​​​ല്‍ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി സം​​​ര​​​ക്ഷ​​​ണഭി​​​ത്തി നി​​​ര്‍​മി​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി

📰✍🏼പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ചിലര്‍ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

📰✍🏼മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എപി

അനില്‍ കുമാറിനെതിരെ പീഡന കേസില്‍ പരാതി നല്‍കി സരിത എസ് നായര്‍

📰✍🏼മി​ക​ച്ച ഭ​ര​ണ​മു​ള്ള കേ​ര​ളം രാ​മ​രാ​ജ്യം ആ​ണെ​ന്നും ഏ​റ്റ​വും മോ​ശം ഭ​ര​ണ​മു​ള്ള ഉ​ത്ത​ര്‍​പ്ര​ദേ​ശ് യ​മ​രാ​ജ്യം ആ​ണെ​ന്നും പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

📰✍🏼പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ക്കേ​ണ്ടി വ​ന്ന സൈ​നി​ക​രെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​മെ​ന്നു ക​രു​തി​യ​തി​നാ​ണോ കോ​ണ്‍ഗ്ര​സ് മാ​പ്പു പ​റ​യേ​ണ്ട​തെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി.

✈️✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️കോവിഡ് വാക്സിനായി കാത്തിരിക്കുന്ന ലോകജനതയ്ക്ക് ആശ്വാസ വാര്‍ത്തയുമായി ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ . നിര്‍ത്തിവെച്ച വാക്സിന്‍ പരീക്ഷണം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുനരാരംഭിക്കുന്നു 

📰✈️തു​ര്‍​ക്കി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​​നത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 800 ക​ട​ന്നു. 

📰✈️കോവിഡ് വ്യാപനം ശക്തമായതിനു പിന്നാലെ ബ്രിട്ടനില്‍ ഒരു മാസത്തെ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചു ഗവണ്മെന്റ്. വ്യാഴാഴ്ച മുതല്‍ ഒരുമാസത്തേക്കാണ് ലോക്ഡൗണ്‍

📰✈️യു.എസില്‍ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 83,000ലേ​റെ​പ്പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് വി​വ​രം

📰✈️ഫ്രാന്‍സില്‍ ഓര്‍ത്തഡോക്‌സ് വൈദികന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ഫ്രാന്‍സിലെ ല്യോണിലാണ് സംഭവം.

📰✈️അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പില്‍ രാ​ജ്യ​ത്ത് മു​ന്‍​കൂ​ര്‍ വോ​ട്ട് ചെ​യ്ത​ത് ഒ​ന്‍​പ​ത് കോ​ടി​യോ​ളം പേ​രെ​ന്ന് റി​പ്പോ​ര്‍​ട്ട്. 

📰✈️കോ​വി​ഡ് രൂ​ക്ഷ​മാ​യി വ്യാപിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ലി​ല്‍ ന​വം​ബ​ര്‍ നാ​ലു മു​ത​ല്‍ വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍. 

📰✈️ കോവിഡ് വാക്സിൻ നിർമാണത്തിന് ചൈ​ന​യി​ലെ സി​നോ​വാ​ക് ബ​യോ​ടെ​ക്കു​മാ​യി സൗ​ദി അ​റേ​ബ്യ ക​രാ​റൊ​പ്പി​ട്ടു

📰✈️കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണി​നെ ന്യാ​യീ​ക​രി​ച്ച്‌ ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ അം​ഗ​ല മെ​ര്‍​ക്ക​ല്‍

📰✈️രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന അ​ടി​യ​ന്ത​രാ​വ​സ്ഥ ആ​റു മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി​യ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന് സ്പാ​നി​ഷ് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം

📰✈️മയക്കുമരുന്ന് ഉപയോഗിച്ചതിനും ചാരായ വില്‍പന നടത്തിയതിനും നാലു ഇന്ത്യക്കാരടക്കം ആറു പ്രവാസികളെ കുവൈറ്റില്‍ പിടികൂടി

🏅⚽🥍🏸🏑🏏🥉

📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ചെൽസി , ലിവർപൂൾ, വോൾവ്സ്, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്ക് ജയം

📰🏏 ഐ പി എൽ: ഡൽഹിയെ തോൽപ്പിച്ച് മുംബെ, ബാംഗ്ലൂരിനെ തോൽപ്പിച്ച് ഹൈദരാബാദ് നാലാം സ്ഥാനത്ത്.

📰⚽ലാ ലിഗ: റയലിനും അത്ലറ്റികോ ക്കും ജയം, ബാർസക്ക് വീണ്ടും സമനില

📰⚽ സീരി എ: പാർമക്ക് ജയം ഇന്ററിന് സമനില

📰⚽ ഫ്രഞ്ച് ലീഗ് : പി.എസ് ജി ക്കും റെന്നസ് നും ജയം

 

LEAVE A REPLY

Please enter your comment!
Please enter your name here