തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി രജിസ്‌ട്രേഡ് പാര്‍ട്ടികള്‍ക്ക് ചിഹളനം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കി. പി.സി. ജോര്‍ജിന്റെ കേരള ജനപക്ഷ(സെക്കുലര്‍)ത്തിനു ആപ്പിള്‍ ചിഹ്നഹ്നവും, കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന് ലാപ്‌ടോപ് ചിഹ്നവും അനുവദിച്ചു.
കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി(ലെനിനിസ്റ്റ്-മാര്‍ക്‌സിസ്റ്റ്)ക്ക് മെഴുകുതിരിയും ആര്‍എസ്പി-ബിക്ക് കത്തുന്ന ടോര്‍ച്ചും ആര്‍എംപിക്ക് ഫുട്‌ബോളും അഖില കേരള തൃണമുല്‍ പാര്‍ട്ടിക്ക് ഓട്ടേദറിക്ഷയും അനുവദിച്ചു.
സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി(എസ്‌എന്‍ഡിപി) കുടയും, സ്വരാജ് ഇന്ത്യാ പാര്‍ട്ടിക് വിസിലും, ദേശീയ പ്രജാ സോഷ്യലസ്റ്റ് പാര്‍ട്ടിക്ക് കുടിലും ഭാരതീയ നാഷണല്‍ ജനതാദളിന് പട്ടവുമാണ് ചിഹ്നം.