രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ബജാജ് ഓട്ടോ ലിമിറ്റഡ്. കമ്പനി ഇപ്പോൾ പുതിയ 125 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുകയാണ്. സിടി110X-നോട് വളരെ സാമ്യമുള്ള ഈ ബൈക്കിന്‍റെ പേര് സിടി125 എക്സ് എന്നാണ്. 71,354 രൂപ എക്സ്-ഷോറൂം വില മാത്രമാണ് ബജാജ് സിടി125 എക്‌സിന് ഉള്ളു എന്നതാണ് പ്രധാന ആകർഷകഘടകം.
മൂന്ന് ഡ്യുവൽ-ടോൺ പെയിന്‍റ് സ്‍കീമുകളിലാണ് ബജാജ് സിടി125എക്സിനുള്ളത്. കറുപ്പിനൊപ്പിൽ നീലയും, ചുവപ്പും, പച്ചയും വരുന്ന രീതിയിലുള്ള മൂന്ന് നിറങ്ങളിലാണ് വാഹനം എത്തുക. CT 110X നിന്നും പ്രചേദനം ഉള്‍ക്കൊണ്ട് പരുക്കന്‍ സ്‌റ്റൈലിങ്ങിലാണ് ബജാജ് പുതിയ 125 മോഡലിനെ രൂപപ്പെടുത്തിയിരിക്കുന്നത്. ലുക്കിന്റെ കാര്യം എടുത്താല്‍ CT125X ബജാജിന്റെ തന്നെ CT110X-ന് സമാനമാണ്. വളരെ മനോഹരമായിട്ടാണ് ഹെഡ്‌ലൈറ്റ് കൗള്‍ ഡിസൈന്‍. അതില്‍ ‘V’ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലും അല്‍പ്പം വലിയ ഒരു വൈസറും കാണാം.
ഹാലൊജൻ ബൾബോടുകൂടിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിലാണ് CT125X വരുന്നത്. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് സ്ട്രിപ്പ് ഉപയോഗിച്ച് ഹെഡ്‌ലാമ്പിനെ മൂടുന്ന ഒരു ചെറിയ കൗൾ ഉണ്ട്. വശങ്ങളിൽ, ഇന്ധന ടാങ്കിന് ഗ്രാഫിക്സ് ലഭിക്കുന്നു, അതിൽ ടാങ്ക് ഗ്രിപ്പുകൾ ഉണ്ട്. പിന്നിൽ, കുറച്ച് ഭാരം താങ്ങാൻ കഴിവുള്ള ഒരു ഗ്രാബ് റെയിൽ ഉണ്ട്. സിംഗിൾ-പീസ് സീറ്റ് വളരെ നീളമുള്ളതാണ്. അത് പിൻസീറ്റിനും റൈഡർക്കും മതിയായ ഇടം നൽകും. ധാരാളം ബോഡി വർക്കുകളൊന്നും ഈ ബൈക്കില്‍ ഇല്ല. ദൈനംദിന യാത്രയ്‌ക്കായി മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്ന ആളുകളെ ലക്ഷ്യം വച്ചുള്ളതാണ് എന്നതുതന്നെ ഇതിന് കാരണം.